Tuesday 7 May 2013

҉YOUR-MAILS GROUP ҉ ഗാനം >>> ആയിരം മദനപ്പൂ


ചിത്രം - മുളമൂട്ടില്‍ അടിമ (1985)
രചന - പാപ്പനംകോട്  ലക്ഷ്മണന്‍
സംഗീതം - എം.കെ. അര്‍ജ്ജുനന്‍
ആലാപനം - ലതിക, കോറസ്


ആയിരം മദനപ്പൂ മണം ചൊരിഞ്ഞ്
അണിമണിക്കിനാവിന്റെ കതിരണിഞ്ഞ്  (2)
അഴകുള്ള മാരന്റെ മണിയറയൊരുക്കുന്ന
പതിനാലാം രാവാണ് ഖല്‍ബില്‍ ഖല്‍ബില്‍
പനിനീരിന്‍ കുളിരാണു കുളിരാണ്
പനിനീരിന്‍ കുളിരാണു കുളിരാണ്
(ആയിരം മദനപ്പൂ ...)

മൊഞ്ചിലും മൊഞ്ചാണ് പഞ്ചവര്‍ണ്ണക്കിളിയാണ്
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
കൊഞ്ചുമ്പം തേനാണ് പഞ്ചമിപ്പൊന്‍പിറയാണ്
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
പുന്നാരപ്പെണ്ണ് തനി പൊന്നായ് മിന്നി (2)
ഇന്നോളം കണ്ട കനവൊന്നൊന്നായ് കന്നി (2)
കരിവള കരിവള കളിച്ചിരിയഴകൊടു
അരമണി കിലുകിലെ ഇളകിയതഴകൊടു (2)
കണ്ണാടിപ്പൂങ്കവിളില്‍ ചുഴി തെളിഞ്ഞേ.. (2)
(ആയിരം മദനപ്പൂ ...)

ചെന്തൊണ്ടിക്കനിയാണ് ചെങ്കുറുഞ്ഞിപ്പൂവാണ്
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
ചെഞ്ചുണ്ടില്‍ ചിരിയാണ് ചെമ്പവിഴത്തളിരാണ്
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
കണ്ണോടു കണ്ണ് പല കിന്നാരം ചൊല്ലി (2)
പുന്നാരക്കിളിയേ നിന്‍ പൊന്‍മാരനെത്തീ (2)
കരിമിഴിയിണകളില്‍ ഇളകിയ ചിതയൊട്
തളിരിടുമിണയുടെ അഴകുള്ള കനവൊട് (2)
പൊന്‍മേനിക്കുളിരിന്റെ ചിറകു വന്നേ (2)
(ആയിരം മദനപ്പൂ ...)



-- 
Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment