Friday 5 September 2014

҉YOUR-MAILS GROUP ҉ വിസിറ്റിംഗ് വിസയില്‍ പോയി പക തീര്‍ത്ത അമ്മായിയമ്മ




വിസിറ്റിംഗ് വിസയില്‍ പോയി പക തീര്‍ത്ത അമ്മായിയമ്മ

വിസിറ്റിംഗ് വിസയില്‍ പോയി പക തീര്‍ത്ത അമ്മായിയമ്മ
പുല്‍പ്പള്ളി: അമ്മായിയമ്മ മരുമകള്‍ പോരിനു നൂറ്റാണ്ടുകളുടെ പഴക്കം കാണും .അമ്മായിയമ്മയെ അമ്മയായി കാണുവാന്‍ മരുമക്കള്‍ക്കും അതുപോലെ മരുമക്കളെ മക്കളായി കാണുവാന്‍ അമ്മായിയമ്മമാര്‍ക്കും കഴിയാത്ത കാലം വരെ ഈ പോര് തുടരുക തന്നെ ചെയ്യും.

അതുപോലെതന്നെ ടി വി തുറന്നാല്‍ ഏവര്‍ക്കും കാണുവാന്‍ കഴിയുന്നത്‌ മരുമകളെ ദ്രോഹിക്കുന്ന അമ്മായിയമ്മമാരുടെ ക്രൂരകൃത്യങ്ങള്‍ നിറഞ്ഞ മെഗാ പരമ്പരകളാണ്.മരുമകളെ നശിപ്പിക്കാന്‍ എന്ത് നീചമായ പ്രവര്‍ത്തിയും അമ്മായിയമ്മ സ്വീകരിക്കും എന്നാണ് സീരിയലുകാര്‍ നമുക്ക് കാട്ടിത്തരുന്നത്‌ .അവ കാണുന്ന സമയം ഇതൊക്കെ സീരിയലിലും സിനിമയിലും മാത്രമേ നടക്കു എന്ന് നാം അഭിപ്രായം പറയാറുമുണ്ട്.എന്നാല്‍ സീരിയലിനെയും സിനിമയെയും കടത്തി വെക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.മരുമകളോടുള്ള പക തീര്‍ക്കുവാന്‍ ഒരു അമ്മായിഅമ്മ രാജ്യങ്ങള്‍ കടന്നു ചെന്ന് മരുമകളെ കൊലപ്പെടുത്തി .വിദേശ രാജ്യങ്ങളില്‍ അല്ല ഇവിടെ കൊന്നതും കൊല്ലപ്പെട്ടതും മലയാളി സ്ത്രീകളാണ് എന്നത് ഏവരെയും ഒരുവേള അത്ഭുതപ്പെടുത്തിയേക്കാം .കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് സംഭവം നടന്നത് .

പുല്‍പ്പള്ളി സ്വദേശിയായ ഷാന്റി (32) എന്ന യുവതിയാണ് അബുദാബിയിലെ ഫ്ലാറ്റിനു മുകളില്‍ നിന്നും വീണുമരിച്ചത് .വാഴവറ്റ തച്ചേരിയില്‍ ഫിലിപ്പ്-എലിസബത്ത് ദമ്പതികളുടെ മകളും പെരിക്കല്ലൂര്‍ കുടിയിരുപ്പില്‍ സുനിലിന്റെ ഭാര്യയുമായിരുന്നു ഷാന്റി. തുടര്‍ന്ന് ഷാന്റിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് പിതാവ് ഫിലിപ്പ് മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്കിയിരുന്നു.പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒരു അമ്മായിഅമ്മയുടെ പകയുടെ കഥകള്‍ പുറത്തായത് . ഭര്‍തൃമാതാവ് പെരിക്കല്ലൂര്‍ കുടിയിരുപ്പില്‍ ചിന്നമ്മയെന്ന അറുപതുവയസുകാരിയാണ് തന്റെ മരുമകളെ കൊലപ്പെടുത്താന്‍ വിസിറ്റിംഗ് വിസയെടുത്ത് അന്യദേശത്ത് പോയത് . ഷാന്റിയെ ഭര്‍തൃ വീട്ടുകാര്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി ഷാന്റി വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പോലീസില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന് ശേഷമാണ് ചിന്നമ്മയെ അറസ്റ്റു ചെയ്തത്. 2007ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ നാളുമുതല്‍ ഭര്‍തൃമാതാവിന്റെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന ഷാന്റി ഒരു വര്‍ഷം തികയും മുന്‍പേ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.എന്നാല്‍ മധ്യസ്ഥര്‍ ഇടപ്പെട്ട് വിഷയം പറഞ്ഞുതീര്‍ക്കുകയും തുടര്‍ന്ന് ഷാന്റിയെയും കൂട്ടി സുനില്‍ അബുദാബിയിലേക്കു പോവുകയും ചെയ്തു .

അബുദാബിയില്‍ നഴ്‌സായി മൂന്നുവര്‍ഷക്കാലം ജോലി ചെയ്ത ഷാന്റി മക്കളെ നോക്കുന്നതിനുവേണ്ടി ജോലി ഉപേക്ഷിച്ച വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.ഷാന്റിയുടെ ഭര്‍ത്താവ് സുനില്‍ അബുദാബിയില്‍ അല്‍ഫുള്‍ട്ടാന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്. എന്നാല്‍ ഷാന്റിയുടെ ഭര്‍തൃമാതാവ് ചിന്നമ്മ കഴിഞ്ഞ ജനുവരി ഒമ്പതിന് അബുദാബിയിലേക്ക് വിസിറ്റിംഗ് വിസയില്‍ മകന്റെ ഒപ്പം കഴിയുവാന്‍ എത്തിയത് മുതല്‍ വീണ്ടും ഷാന്റിയുടെ കാഷ്ടകാലം തുടങ്ങുകയായിരുന്നു . ഷാന്റിയോട് ക്രൂരമായി പെരുമാറിയ അവര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു .കൂടാതെ ഷാന്റിയുടെ പേരില്‍ വലിയ തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയെടുത്തിട്ടുണ്ടെന്നുള്ളതായും പറയപ്പെടുന്നു. സുനില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുള്ളതായും അറിയാന്‍ സാധിച്ചിട്ടുണ്ട്.മരിയ്ക്കുന്നതിന്റെ അന്ന് മാര്‍ച്ച് അഞ്ച് ബുധനാഴ്ച്ച 11 മണിയോടെ ഷാന്റി വീട്ടിലേക്കുവിളിക്കുകയും അമ്മയോടും സഹോദരനോടും സംസാരിക്കുകയും ചെയ്തിരുന്നു.

സുനിലിന്റെ അമ്മയുമായി വഴക്കുണ്ടാവുകയും സുനില്‍ ശാരീരികമായി മര്‍ദ്ദിച്ചതായും കൊല്ലാന്‍ ശ്രമിച്ചതായും അപ്പോള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ പെരിക്കല്ലൂരിനുള്ള സുനിലിന്റെ പിതാവ് ഷാന്റിയുടെ സഹോദരി ഭര്‍ത്താവിനെ വിളിച്ച് ഷാന്റി 18 നിലയുള്ള ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തെന്നും പറയുകയായിരുന്നു . മകളുടെ മരണം സംബന്ധിച്ച് സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഷാന്റിയുടെ അച്ഛന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അന്നത്തെ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിതലയ്ക്കും അബുദാബി എംബസിക്കും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടിക്കും സെക്രട്ടറി നോര്‍ക്ക തിരുവനന്തപുരത്തിനും ജില്ലാ പോലീസ് സൂപ്രണ്ടിനും മീനങ്ങാടി പോലീസ് സ്‌റ്റേഷനിലും പരാതി നല്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി ഡിവൈഎസ്പി പ്രേംകുമാര്‍ നടത്തിയ അന്വേഷണത്തിനുശേഷം ചിന്നമ്മയെ അറസ്റ്റു ചെയ്തത്.

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/d/optout.

No comments:

Post a Comment