35,000 സര്‍ക്കാര്‍ ജീവനക്കാര്‍ ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കി
കോഴിക്കോട്: ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കായുള്ള ബി.പി.എല്‍ റേഷന്‍കാര്‍ഡുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വ്യാപകമായി സമ്പാദിച്ചതായി വ്യക്തമായി. ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍ അത് തിരിച്ചുകൊടുക്കണമെന്ന അന്ത്യശാസനം ഫലം കണ്ടു. സംസ്ഥാനമാകെ 35,078 പേര്‍ ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കിയതായാണ് ഔദ്യോഗിക കണക്ക്. ജൂണ്‍ 30ന് മുമ്പ് ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് എല്ലാ ജില്ലകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തയാറായത്. ഇവര്‍ക്കെല്ലാം എ.പി.എല്‍ കാര്‍ഡുകള്‍ നല്‍കി.
ബി.പി.എല്‍ കാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ തിരിച്ചുലഭിച്ചത് കൊല്ലം ജില്ലയിലാണ്-4,376 സര്‍ക്കാര്‍ ജീവനക്കാരാണ് ഇവിടെ കാര്‍ഡ് തിരിച്ചുനല്‍കി എ.പി.എല്‍ ആക്കിയത്. തൊട്ടുപിന്നില്‍ ആലപ്പുഴയാണ്-4,298 വ്യാജ ബി.പി.എല്‍ കാര്‍ഡുകള്‍ ഇവിടെ തിരികെ ലഭിച്ചു. കോഴിക്കോട്ട് 3,744 ഉം തിരുവനന്തപുരത്ത് 3,482 ഉം കോട്ടയത്ത് 3,315 ഉം കണ്ണൂരില്‍ 3,260ഉം മലപ്പുറത്ത് 3093ഉം വ്യാജ ബി.പി.എല്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തിരിച്ചുനല്‍കി. എറണാകുളം-2,330, തൃശൂര്‍-2,016, പാലക്കാട്-1,282, ഇടുക്കി-855, വയനാട്- 685, എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്.
കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചുനല്‍കാന്‍ കഴിഞ്ഞ ജനുവരി മുതല്‍ സര്‍ക്കാര്‍ പല തവണ അവധി നീട്ടിനല്‍കിയിരുന്നു. ഏറ്റവും ഒടുവിലാണ് ജൂണ്‍ 30നകം തിരിച്ചുനല്‍കണമെന്ന് അന്ത്യശാസനം നല്‍കിയത്.
സര്‍ക്കാര്‍ കണക്കനുസരിച്ച് 23,400 സര്‍ക്കാര്‍ ജീവനക്കാര്‍ അര്‍ഹതയില്ലാതെ ബി.പി.എല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കണക്ക്. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ കാര്‍ഡുകളാണ് തിരികെ ലഭിച്ചത്. ഇനിയും അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചവര്‍ ഉണ്ടാകുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്. വിവരങ്ങള്‍ മറച്ചുവെച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് പലരും ബി.പി.എല്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയത്. കാര്‍ഡ് ലഭിച്ചശേഷം സര്‍ക്കാര്‍ ജോലി ലഭിച്ചവരുമുണ്ട്. ബി.പി.എല്‍ കാര്‍ഡുപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവരോട് കാര്‍ഡ് തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ബി.പി.എല്‍ കാര്‍ഡുകാരായ സര്‍ക്കാര്‍ ജീവനക്കാരെ ചൂണ്ടിക്കാണിക്കണമെന്ന് റേഷന്‍ കടക്കാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ധാരാളം പരാതികളും സപ്ലൈ ഓഫീസുകളില്‍ ലഭിച്ചു. ഇത്തരക്കാരുടെ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതോടെയാണ് പലരും കാര്‍ഡ് തിരിച്ചുനല്‍കാന്‍ തയാറായത്. ബി.പി.എല്‍ കാര്‍ഡുടമകളുടെ പേരുവിവരം റേഷന്‍ഷാപ്പുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ബി.പി.എല്‍ കാര്‍ഡുകള്‍ ഇനിയും തിരികെ നല്‍കാത്ത ജീവനക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.
--
Click the Link if you like the Post - http://www.facebook.com/pages/Your-Mails-Group/131068210298914
-------------------------------------------------
To Join: your-mails+subscribe@googlegroups.com or http://groups.google.com/group/your-mails
------------------------------------------------
To unjoin: your-mails+unsubscribe@googlegroups.com
------------------------------------------------
To Post: your-mails@googlegroups.com
No comments:
Post a Comment