അ ച്ഛൻ, അമ്മ, രണ്ടു മക്കൾ. ഇന്ന് മിക്കതും അണുകുടുംബങ്ങളാണ്. എങ്കിലും മാസം ഒരു ഗ്യാസ് സിലിണ്ടർ കൂടിയേ തീരു. അമ്മൂമ്മയും അപ്പൂപ്പനും ഗൃഹനാഥന്റെ സഹോദരങ്ങളും എല്ലാം അടങ്ങുന്ന വലിയ കുടുംബങ്ങൾ ആണെങ്കിൽ രണ്ടു മാസത്തിൽ മൂന്നു കുറ്റിയെങ്കിലും വേണ്ടിവരും. അതായത് ഒരു വർഷം പന്ത്റണ്ട് സിലിണ്ടർ കൂടിയേ കഴിയൂ. അപ്പോൾ ആറ് സിലിണ്ടർ കൂടിയ വിലയക്ക് വാങ്ങണം. സബ്സിഡിയില്ലാത്ത ഒരു സിലിണ്ടറിന് എണ്ണൂറ് രൂപയോളം വരും വില. ആറ് സിലിണ്ടർ 470 രൂപയ്ക്കും ആറ് സിലിണ്ടർ എണ്ണൂറ് രൂപയ്ക്കും. ചെലവ് നേരെ ഇരട്ടിച്ചു.
അളവിൽ കുറവ്, ചോർത്തൽ വ്യാപകം
പ തിനാലരക്കിലോയുടെ സിലിണ്ടറുകളാണ് ഗൃഹോപയോഗത്തിന് ലഭിക്കുന്നത്. മിക്ക വീടുകളിലും രണ്ട് സിലിണ്ടറുകൾ ഉണ്ടാകും. കാലി സിലിണ്ടർ മാറി 21 ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാൻ കഴിയൂ. " ഇപ്പോൾ പഴയതു പോലല്ല. ഒരു സിലിണ്ടർ ഒരുമാസത്തേക്ക് തികയുന്നില്ല." പേട്ട സ്വദേശിനി ഗിരിജ പറയുന്നു.
ശരിയാണ്. ഇപ്പോൾ ലഭിക്കുന്ന പല സിലിണ്ടറുകളിലും തൂക്കം കുറവാണ്. അതായത് ഗ്യാസിന്റെ അളവ് കുറവ്. വീടുകളിലെ മെനുവിന് (ആഘോഷമോ ചടങ്ങുകളോ ഇല്ലെങ്കിൽ) വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ ഒരു സിലിണ്ടർ എത്റ ദിവസം ഉപയോഗിക്കാമെന്ന ഏകദേശധാരണയും വീട്ടമ്മമാർക്കുണ്ട്.
ചിലയിടങ്ങളിൽ ഗ്യാസ് വേഗം തീർന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യം. കുറ്റിയിൽ വെള്ളം നിറച്ചിരിക്കുന്നു. പേരിന് അല്പം ഗ്യാസ്.
നാലും അഞ്ചും സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് പ്റത്യേകതരം ട്യൂബുകളും യന്ത്റങ്ങളും വച്ച് ചോർത്തിയെടുത്ത് സിലിണ്ടറുകളിൽ നിറച്ച് നൽകുന്ന മാഫിയകളും ഇപ്പോൾ സജീവമാണ്. കാറിലേക്ക് ഗ്യാസ് കയറ്റുന്ന് ട്യൂബും മോട്ടോറുമാണ് ഇതിന് ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ ഗോഡൗണുകളിലാണ് ചോർത്തൽ നടക്കുന്നത്. 'വാണിജ്യ, വ്യാവസായിക' അടിസ്ഥാനത്തിൽ ചോർത്തൽ നടത്തുന്ന വിദഗ്ധരുമുണ്ട്.
ഗ്യാ സ് സിലിണ്ടറിന് കൃത്യമായ തൂക്കം ഉണ്ടോയെന്ന് നോക്കി വാങ്ങണമെന്നാണ് ചട്ടം. അതിനുള്ള ത്റാസും മറ്റും ഗ്യാസ് കൊണ്ടുവരുന്ന വാഹനങ്ങളിൽ വേണം. ഒരു സിലിണ്ടർ കിട്ടുന്നത് തന്നെ ഭാഗ്യം എന്ന് കരുതുന്ന സാഹചര്യത്തിൽ ആരെങ്കിലും തൂക്കി നൽകുമോ, തൂക്കി വാങ്ങാൻ പറ്റുമോ?
സമയത്തിന് കിട്ടുന്നില്ല കരിഞ്ചന്തയും
ഇ പ്പോൾ ബുക്ക് ചെയ്ക്ക് വളരെ ദിവസങ്ങൾ കഴിഞ്ഞാണ് പലയിടങ്ങളിലും സിലിണ്ടർ ലഭിക്കുന്നത്. ഏജൻസികളിൽ വിളിച്ച് വിളിച്ച് മടുക്കും. സിലിണ്ടർ ഷോർട്ടേജ് ആണെന്നായിരിക്കും ഏജൻസിയുടെ മറുപടി. ആവശ്യമുള്ളതിന്റെ പകുതി പോലും ലഭിക്കുന്നില്ല. അവർ വിശദീകരിക്കും. വിശദീകരണം കേട്ട് അസ്വസ്ഥരായി, പലപ്പോഴും സിലിണ്ടർ വഴിയിൽ വച്ച് കാത്തിരിക്കുമ്പോൾ കുറ്റികൾ നിറച്ച ലോറികളിൽ ചീറിപ്പായുന്നതു കാണാം. ഏജൻസികൾ അവ ഹോട്ടലുകൾക്കും മറ്റും കൂടിയ വിലയ്ക്ക് മറിച്ചു വില്ക്കാൻ കൊണ്ടുപോകുകയാണ്. ബുക്ക് ചെയ്ത് രണ്ടും രണ്ടരയും മാസം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ പല സ്ഥലങ്ങളിലുമുണ്ട്. ഏജൻസികളുടെ മുടന്തൻ ന്യായം കേട്ട്, കേട്ട് എത്റനാൾ തള്ളിനീക്കാനാകും. ഇതിന്റെ പേരിൽ ബഹളവും തർക്കവും ഉണ്ടാകാത്ത ഏജൻസികൾ കുറവാണ്. ഗ്യാസ് കരിഞ്ചന്ത, മറിച്ചുവില്പന എന്നിവ സംബന്ധിച്ച് പരാതി കേൾക്കാത്ത ഏജൻസികളും പരാതിയില്ലാത്ത ഉപഭോക്താക്കളും തീരെക്കുറവാണ്.
ഇൻഡേൻ
പ്റ തിദിനം അഞ്ചരക്കോടിയോളം വീടുകളിലാണ് നിത്യേന ഐ. ഒ.സി സിലിണ്ടുകൾ എത്തിക്കുന്നത്.പന്ത്റണ്ട് ലക്ഷം സിലിണ്ടറുകളാണ് കമ്പനി നിത്യവും വിതരണംചയ്യുന്നത്. ഗ്യാസ് വിതരണ രംഗത്ത് രണ്ടാം സ്ഥാനമാണ് ഐ. ഒ.സി ക്കുള്ളത്. നെതർലാൻഡ്സിലെ എസ്. എച്ച്.വി ഗ്യാസാണ് ഒന്നാമത്. അവരാണ് ജനങ്ങളുടെ വായിൽ മണ്ണിടുന്ന തരത്തിൽ വിലകൂട്ടാൻ ശാഠ്യം പിടക്കുന്നത്. കമ്പനി നഷ്ടത്തിലാണെന്നാണ് അവരുടെ വാദം. എന്തായാലും ഡൽഹി സർക്കാർ ജനങ്ങൾക്ക് ആശ്വാസമേകാൻ തയ്യാറായിട്ടുണ്ട്. മൂന്ന് സിലിണ്ടറുകൾക്ക് സബ്സിഡി നൽകാൻ അവർ തയ്യാറായിട്ടുണ്ട്. അതായത് ആറ് എന്നതിനു പകരം ഡൽഹിയിൽ ഒൻപത് സബ്സിഡി സിലിണ്ടറുകൾ ലഭിക്കും. മറ്റേതെങ്കിലും സർക്കാർ ഇങ്ങനെ ചെയ്യുമോ? കാത്തിരുന്ന് കാണാം.
Thanks & Best Regards
No comments:
Post a Comment