Thursday, 21 November 2013

҉YOUR-MAILS GROUP ҉ Fwd: നിതാഖാത്: മലപ്പുറത്ത് ആഘാതം പ്രകടമാകുന്നു



---------- Forwarded message ----------



നിതാഖാത്: മലപ്പുറത്ത് ആഘാതം പ്രകടമാകുന്നു

Posted on: 18 Nov 2013

അരീക്കോട്: നിതാഖാത് മൂലം ആയിരങ്ങള്‍ക്ക് സൗദി അറേബ്യയില്‍നിന്ന് മടങ്ങേണ്ടിവന്നതിന്റെ പ്രതിഫലനം മലപ്പുറത്ത് പ്രകടമായിത്തുടങ്ങി. റിയല്‍ എസ്റ്റേറ്റ് നിര്‍മാണമേഖലകളിലും വാഹനവില്‍പ്പന മേഖലകളിലുമായി ഇത് ഏറെ പ്രകടം. തൊഴില്‍മേഖലയിലും നിതാഖാതിന്റെ സ്വാധീനം കാണാം. ചെങ്കല്ലിന്റെ വിലമുതല്‍ ഭൂമിവിലവരെ പെട്ടെന്ന് ഇടിഞ്ഞു. എന്നാല്‍ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പ്രതിസന്ധി രൂക്ഷമാക്കുന്നുമുണ്ട്.
വന്‍ വിലയ്ക്കുവാങ്ങിയ ഭൂമി സെന്റിന് പതിനായിരങ്ങള്‍ മുതല്‍ ലക്ഷംവരെ വിലകുറച്ച് വില്‍ക്കാന്‍ പലരും തയ്യാറാണെങ്കിലും വാങ്ങാന്‍ ആരും വരുന്നില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. സ്വന്തം കൈവശമുള്ള ഭൂമി വിറ്റ് പുതിയത് വാങ്ങാനായി അഡ്വാന്‍സ് നല്‍കിയവര്‍ കരാര്‍ പാലിക്കാനാകാതെ അഡ്വാന്‍സ് തുക ഒഴിവാക്കേണ്ട സാഹചര്യമാണുള്ളത്. ഭൂമി ഇടപാടിലൂടെ ലാഭം കൊയ്തിരുന്ന കച്ചവടക്കാര്‍ മുതല്‍ കമ്മീഷന്‍ ഇനത്തില്‍ വന്‍ തുക സ്വന്തമാക്കിയിരുന്ന ബ്രോക്കര്‍മാര്‍വരെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്.
കെട്ടിടനിര്‍മാണമേഖലയിലും പ്രതിസന്ധി പ്രകടമാണ്. രണ്ടാഴ്ചമുമ്പ് നാട്ടില്‍ ചെങ്കല്ലും മണലും വന്‍ വിലനല്‍കിയാല്‍പ്പോലും കിട്ടാനില്ലായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ചെങ്കല്‍ക്വാറിക്കാര്‍ ഒരു കല്ലിന് 30 രൂപവരെയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വില അഞ്ചുരൂപവരെ കുറഞ്ഞു. മണലിന്റെ വിലയും കുറഞ്ഞിട്ടുണ്ട്.
കൂലിപ്പണിക്കാരേയും നിതാഖാത് പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. പെയിന്റിങ് തുടങ്ങി കെട്ടിടനിര്‍മാണമേഖലയിലുള്ളവര്‍ക്ക് തീര്‍ത്തും ജോലിയില്ലാത്ത അവസ്ഥയാണിപ്പോള്‍.
സിമെന്റ്, കമ്പി തുടങ്ങിയവ വില്‍പ്പനയിലും റജിസ്ട്രാര്‍ ഓഫീസുകളില്‍ റജിസ്‌ട്രേഷന്റെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇത്‌നികുതിയിനത്തിലും മുദ്രപ്പത്രവില്‍പ്പനയിലുമെല്ലാമായി സര്‍ക്കാറിനും വന്‍തുക നഷ്ടംവരുത്തും. നിതാഖാതിനേ തുടര്‍ന്ന് ഏതാനുംപേര്‍ സൗദി അറേബ്യയില്‍നിന്ന് മടങ്ങിയത് മാത്രമല്ല പ്രശ്‌നം. നിലവില്‍ സൗദിയില്‍ തങ്ങുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും മറ്റുമായി ലക്ഷക്കണിക്കിന് രൂപ ചെലവാക്കേണ്ടിവന്നു. ഇനിയും പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നും അവര്‍ പറയുന്നു. ഇതുമൂലം സൗദിയിലുള്ളവര്‍ നാട്ടിലേക്ക് പണമയക്കുന്നത് നിര്‍ത്തിയതാണ് മലബാര്‍ മേഖലയെ നിതാഖാത് പ്രശ്‌നം നേരിട്ട് ബാധിക്കാനിടയാക്കിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഗള്‍ഫ് പണമെന്ന കുമിളപ്പുറത്താണെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ ശരിയാണെന്ന് നിതാഖാത് പ്രശ്‌നത്തിലൂടെ മലയാളികള്‍ക്ക് ദിവസങ്ങള്‍ക്കകം തന്നെ ബോധ്യമായിക്കഴിഞ്ഞു.

--

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.

No comments:

Post a Comment