പോലീസുകാരുടെ വേഷം കെട്ടി പലരെയും പറ്റിക്കുന്ന തട്ടിപ്പ് വീരന്മാരെ ഞങ്ങള്‍ നിരവധി കണ്ടിട്ടുണ്ട്. പോലീസ് ചമഞ്ഞ് പാവപ്പെട്ടവനെ പിഴിയാന്‍ ആണ് മിക്കവാറും വ്യാജന്മാന്‍ ഇത്തരം വേഷം കെട്ടലുകള്‍ എടുക്കുന്നത്. ഈ വേഷം കെട്ടലിന് അസാമാന്യ ധൈര്യവും വേണം. എന്നാല്‍ ഒരു പെണ്ണ് ഇത്തരമൊരു സാഹസത്തിന് തയ്യാറായല്ലോ? ആ കാഴ്‌ചയാണ് മദ്ധ്യപ്രദേശിലെ ഒരു പോലീസ് സ്റ്റേഷനില്‍ കണ്ടത്.
വ്യാജ സബ് ഇന്‍സ്‌പെക്‌ടറുടെ വേഷം കെട്ടിയെന്ന് മാത്രമല്ല, ഈ എസ്‌ഐയുടെ വിളയാട്ടം പോലീസ് സ്റ്റേഷനില്‍ തന്നെയായിരുന്നു. പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ആയിരുന്ന പോലീസുകാരന് മുന്നില്‍ എസ് ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ശബ്‌നം പര്‍വീന്‍ എന്ന യുവതി തന്റെ അടവ് നടത്തിയത്. എന്നാല്‍ അഭിനയത്തില്‍ മുഴുവന്‍ പാളിച്ചകള്‍ കണ്ടെത്തിയ പോലീസുകാരന്‍ കൈയ്യോടെ ഈ തട്ടിപ്പ് പിടിക്കുകയായിരുന്നു.
ശബ്‌നം പോലീസ് യൂണിഫോമില്‍ വച്ച സ്റ്റാറുകളാണ് ആദ്യം സംശയത്തിന് ഇടയാക്കിയത്. ക്യാബിനില്‍ കടന്നു വന്നപ്പോള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യാത്തതും കുരുക്കായി. പിടിക്കപ്പെട്ടതോടെ അത്രയും നേരം ഉശിരുള്ള പോലീസുകാരിയായിരുന്ന ശബ്‌നം പൂച്ച കുട്ടിയായി. കരച്ചിലിലും തുടങ്ങി അതിന്റെ ചില ദൃശ്യങ്ങളാണ് ചുവടെ.
കടപ്പാട് ഭാസ്‌കര്‍ ന്യൂസ്
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/d/optout.
No comments:
Post a Comment