Wednesday 26 December 2012

҉YOUR-MAILS GROUP ҉ **{ Happy X'mas }** ഗാനം >>> യഹൂദിയായിലെ

ആലാപനം -   കെ.ജെ.യേശുദാസ്‌
രചന & സംഗീതം -   എ.ജെ. ജോസഫ്‌
ആല്‍ബം -    സ്നേഹപ്രതീകം




യഹൂദിയായിലെ ഒരു ഗ്രാമത്തില്‍

ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍..

രാപാര്‍ത്തിരുന്നോരജപാലകര്‍

ദേവനാദം കേട്ടു ആമോദരായ്‌...

വര്‍ണ്ണ രാജികള്‍ വിടരും വാനില്‍

വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍

താരകാ രാജകുമാരിയോടൊത്തന്നു

തിങ്കള്‍ക്കല പാടി ഗ്ലോറിയാ..

അന്നു തിങ്കള്‍ക്കല പാടി ഗ്ലോറിയാ..

 

താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)

തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബേതലേം തന്നില്‍ വന്നു (2)

രാജാധിരാജന്റെ പൊന്‍തിരുമേനി (2)

അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു

(വര്‍ണ്ണരാജികള്‍)

 

മന്നവര്‍ മൂവരും ദാവീദിന്‍ സുതനെ (2)

കണ്ടു വണങ്ങീടുവാന്‍ അവര്‍ കാഴ്ചയുമായ്‌ വന്നു (2)

ദേവാധിദേവന്റെ തിരുസന്നിധിയില്‍ (2)

അവര്‍  കാഴ്ചകള്‍ വച്ചു വണങ്ങി

(യഹൂദിയായിലെ)


-- 
Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment