Monday 3 December 2012

҉YOUR-MAILS GROUP ҉ : ഗാനം >>> ചില്ലിമുളം കാടുകളില്‍



മുടിയനായ പുത്രന്‍ (നാടകം-1956)

സംഗീതം : ജി. ദേവരാജന്‍

രചന : ഓ. എന്‍. വി കുറുപ്പ്‌

ആലാപനം : കെ. എസ്. ജോര്‍ജ്ജ്

 

MP3



ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും

തെന്നലേ തെന്നലേ (2)

അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

തെന്നലേ തെന്നലേ

 

വെയില്‍ നിന്നു വിളയാടും നിഴലില്ലാ നിലമാണേ

നിവരാനും നേരമില്ല തെന്നലേ (2)

ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ

ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ (ചില്ലിമുളം)

 

അണിയുവാന്‍ തൂവേര്‍പ്പിന്‍ മണിമാല തന്നേക്കാം

അണയൂ നീ കനിവോലും തെന്നലേ (2)

തരിവളച്ചിരിപൊട്ടും കുളിര്‍കൈയില്‍ ചന്ദനവും

പനിനീരും കൊണ്ടുവരൂ തെന്നലേ തെന്നലേ (2)

(ചില്ലിമുളം)

--
-- 
Regards,
--
അരുണ്‍ വിഷ്ണു G.R


--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment