Wednesday 6 February 2013

҉YOUR-MAILS GROUP ҉ കാക്കിയുടെ അധ്വാനം ഫലം കണ്ടു; പോലീസ് കിണറ്റില്‍ തെളിനീര്‌

Published on  05 Feb 2013
കാസര്‍കോട്: കാക്കിയും ലാത്തിയും മാറ്റിവച്ച് കിണര്‍ കുഴിച്ച തീരദേശ പോലീസിന്റെ അധ്വാനത്തിന് ഫലം. മൂന്നു മാസത്തെ പ്രയത്‌നത്തിന് പ്രതിഫലം തെളിനീര്! അഴുക്കുവെള്ളത്തിനു വിട. സ്റ്റേഷനിലുള്ളവര്‍ക്ക് ഇനി ശുദ്ധജലം കുടിക്കാം. 

സ്റ്റേഷനിലെ കിണറ്റില്‍ അഴുക്കുനിറഞ്ഞ് കുടിവെള്ളം മുട്ടിയപ്പോഴാണ് തീരദേശ പോലീസ് കിണര്‍ കുഴിക്കാന്‍ തുടങ്ങിയത്. നവംബറിലായിരുന്നു തുടക്കം. വിശ്രമവേളകളിലാണ് അധ്വാനം. എസ്.ഐ. പി.ശേഖരന്‍ നേതൃത്വം നല്‍കി. സി.ഐ. സി.എം.ദേവദാസിന്റെ പ്രോത്സാഹനം ആവേശമായി.

സ്റ്റേഷനു മുന്‍വശമാണ് കിണര്‍ കുഴിച്ചത്. ദിവസവും രാവിലെയും വൈകുന്നേരം രണ്ടു മണിക്കൂര്‍ സമയം. അഞ്ചു കോല്‍ താഴ്ചയിലാണു കുഴിച്ചത്. രമേശനും ബിജുവും ബാബുവും കല്ലു കെട്ടി. എസ്.ഐ. മാധവനായ്ക്ക്, പോലീസുകാരായ എം.വി.പ്രകാശന്‍, രാജന്‍, സുഭാഷ്, വിജയന്‍, ടി.വി.രമേശന്‍, പ്രദീപ്, കെ.വി.പ്രകാശന്‍, ഉണ്ണിരാജന്‍, ബാബു, ദേവദാസ്, ഷാജു, കരുണന്‍ അടക്കമുള്ളവര്‍ പ്രവൃത്തിയില്‍ പങ്കാളികളായി. തേപ്പ് മാത്രമാണ് പുറമെ ചെയ്യിച്ചത്. അതിനു കൈപ്പണിക്കു നിന്നതും പോലീസുകാര്‍ തന്നെ. 

അമ്പതിലധികം പേരാണ് സ്റ്റേഷനിലുള്ളത്. കുടിവെള്ളത്തിനാശ്രയിക്കുന്ന കിണറ്റില്‍ അഴുക്കുവെള്ളം കലര്‍ന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണമുണ്ടെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം. കൈ കഴുകാനും മറ്റുമുള്ള പ്രശ്‌നങ്ങള്‍ക്കിത് പരിഹാരമാണെങ്കിലും കുടിവെള്ളം തലവേദനയായി. ഇതിനാലാണ് മറ്റൊരു കിണര്‍ വേണമെന്ന ആശയം വന്നത്. കിണറിന്റെ ഉദ്ഘാടനം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് എസ്.ഐ. പി.ശേഖരന്‍ പറഞ്ഞു.

Mathrubhumi

-- 

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment