മായം, ഉപ്പ് തൊട്ടു കര്പ്പൂരം വരെ !!!
യാസിര്‍ ഫയാസ് (http://www.mathrubhumi.com )
ആട്ടയിലും മൈദയിലും ബെന്സോയിക് ആസിഡും ബഌച്ചിങ് പൗഡറും, പാലില്‍ യൂറിയയും സോപ്പ് പൊടിയും, കുത്തരിയില്‍റെഡ്ഓക്‌സൈഡ്, മല്‍സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും, കോഴിയിറച്ചിയില്‍ ഈസ്ട്രജനും ആന്റിബയോട്ടിക്കുകളും. കറുവപ്പട്ടയ്ക്ക്പകരം മാരക വിഷമടങ്ങിയ കാസിയ, മുളക് പൊടിയില്‍ സുഡാന്‍ റെഡ്, കുരുമുളകില്‍ പപ്പായക്കുരു, ശര്‍ക്കരയില്‍ ടെട്രാസെന്‍, വെളിച്ചെണ്ണയില്‍ ലിക്വിഡ് പാരഫിനും റബര്കുരു എണ്ണയും നിറം മാറ്റിയ കരിഓയിലും വരെ...
നമ്മുടെ നാട് മായക്കാഴ്ചകളുടെയും നാടായിക്കൊണ്ടിരിക്കുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ മരുന്ന് തൊട്ട് മണലുവരെ മനുഷ്യനുപയോഗിക്കുന്നസകലവസ്തുക്കളിലും ഇന്ന് മായമാണ്. രാജ്യത്ത് ഉപയോഗിക്കുന്ന പാലില്‍ 70 ശതമാനവും മായം കലര്ന്നതാണെന്ന് ഭക്ഷ്യസുരക്ഷാഗുണനിലവാര അതോറിറ്റി കണ്ടെത്തിയത് ഈയിടെയാണ്. വര്‍ഷങ്ങളായി നാം വിശ്വസിച്ച് വാങ്ങുന്ന ബ്രാന്ഡുകള് പോലും ഉത്പന്നങ്ങളില്മായവും മാരക രാസവസ്തുക്കളും ചേര്ത്തതായി വാര്‍ത്തകള്‍ വരുന്നു. മൈദ എസന്‍സ് ചേര്ന്ന് ബസുമതി അരിയായും കപ്പലണ്ടി പൊടിച്ച്മോള്ഡ് ചെയ്ത് കശുവണ്ടിപ്പരിപ്പായും വേഷം മാറി വിപണിയില്‍ അവതരിക്കുന്നു! വിശ്വസിച്ച് ഒന്നും കഴിക്കാനാവാത്ത അവസ്ഥ!
ആര് ത്തിയ്ക്ക് മുന്നില്‍ തോല്ക്കുന്ന ഭക്ഷണം
കയ്യിലിരിക്കുന്ന പണം കൊടുത്ത് വിശിഷ്ടമെന്ന് കരുതി വാങ്ങിക്കഴിക്കുന്നത് വിഷമാണെന്ന് വന്നാലോ. മായത്തില്‍ ഏറ്റവും അപകടകരമായത്ഭക്ഷ്യവസ്തുക്കളിലെ മായം തന്നെ. ചായം തേച്ചും മെഴുക് പുരട്ടി മിനുക്കിയും രാസവസ്തുക്കള്‍ ചേര്ത്ത് രുചി വര്ധിപ്പിച്ചും കൃത്രിമമായിപഴുപ്പിച്ചുമൊക്കെയാണ് പല ഭക്ഷ്യവസ്തുക്കളും നമ്മുടെ തീന്മേശയിലേക്കെത്തുന്നത്. രോഗങ്ങള്‍ വിലകൊടുത്ത് വാങ്ങാന്‍ നിര്ബന്ധിതനാണ്ഇന്ന് ഓരോ ഉപഭോക്താവും. വഞ്ചിക്കപ്പെടാതിരിക്കാന്‍, രോഗത്തിന് ഇരയാകാതിരിക്കാന്‍ ഓരോ ഉപഭോക്താവും ജാഗരൂരകാനാവുക.
പുതിയ ഭക്ഷ്യസുരക്ഷാ നിയമം
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുണ്ടായിരുന്ന മുഴുവന്‍ നിയമങ്ങളും പിന്വലിച്ച് സമഗ്രമായ 'ഭക്ഷ്യസുരക്ഷഗുണനിലവാര നിയമം 2006' ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് സംസ്ഥാനത്ത് നിലവില്‍ വന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് ശാസ്ത്രീയമായഗുണനിലവാര മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ഭക്ഷ്യോത്പാദന, ശേഖരണ, വിതരണ വില്‍പന വ്യവസായങ്ങളെ നിയന്ത്രിച്ച്സുരക്ഷിതമായ ഭക്ഷണലഭ്യത ഉറപ്പുവരുത്തുകയുമാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്ഡേര്ഡ്സ് അതോറിറ്റിയുടെ ലക്ഷ്യം. പുതിയ നിയമപ്രകാരം ഭക്ഷ്യവസ്തു മായംചേര്ന്നതാണെന്നോ ഗുണനിലവാരം കുറഞ്ഞതാണെന്നോ കണ്ടെത്തിയാല്‍ കുറ്റക്കാര്ക്ക് തടവും പിഴയുമടക്കമുള്ളശിക്ഷകള്‍ ലഭിക്കും. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം വരെ തടവും ശിക്ഷ ലഭിക്കാം.
എന്താണ് മായം
ഭക്ഷ്യ സുരക്ഷ-നിലവാര നിയമ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്ഡേര്ഡ്സ് ആക്ട് 2006) പ്രകാരം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരംകുറയ്ക്കുന്നതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ഏത് വസ്തുവും ഭക്ഷ്യവസ്തുവില്‍ ചേര്‍ക്കുന്നത് മായമാണ്. തെറ്റായതോതെറ്റിധരിപ്പിക്കുന്നതോ ആയ അവകാശവാദത്തോടെ വില്‍ക്കുന്നതും സംസ്‌കരണ, പായ്ക്കിങ് പ്രക്രിയകളില്‍ ഇതരവസ്തുക്കള്കടന്നുകൂടിയതുമായ വസ്തുക്കളും മായത്തിന്റെ പരിധിയില്‍ വരും. പഴകിയ വസ്തുക്കള്‍ പുതിയതെന്ന് തോന്നിപ്പിക്കുക, എളുപ്പംകേടുവരുന്ന വസ്തുക്കളുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുക, കൃത്രിമ രുചിയും മണവും നിറവും നല്‍കുക, ഭാരവും വലിപ്പവും കൂട്ടുക, ഉത്പന്നംഅതിവേഗം വില്‍പനയ്ക്ക് തയ്യാറാക്കുക തുടങ്ങി പല വിധ ലാഭമോഹങ്ങളാണ് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്ക്കാന് കച്ചവടക്കാരെയുംഉത്പാദകരെയും വിതരണക്കാരെയുമൊക്കെ പ്രേരിപ്പിക്കുന്നത്.
മായം മൂന്നുതരം
ഭക്ഷ്യവസ്തുക്കളിലെ മായം പ്രധാനമായും മൂന്ന് തരത്തിലുള്ളതാണ്. ജൈവ മായം, രാസമായം, ഭൗതിക മായം എന്നിവയാണവ.ഭക്ഷ്യവസ്തുക്കളെ സുരക്ഷിതമല്ലാതാക്കുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങി സൂക്ഷ്മജീവികളാണ് ജൈവമായത്തില്‍ ഉള്പ്പെടുന്നത്.ഭക്ഷ്യവിഷബാധയുടെ പ്രധാനകാരണക്കാര്‍ ഇവരാണ്. സംസ്‌കരണപ്രക്രിയയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, വിഷപദാര്ത്ഥങ്ങള്,ചേരുവകള്‍, പ്രിസര്വേറ്റീവുകള്, ഫ്ലേവറുകള്‍, കളറുകള്‍, കീടനാശിനികള്‍ തുടങ്ങിയവയൊക്കെയാണ് രാസമായങ്ങള്‍. കല്ല്, ഗ്ലാസ്തരികള്‍,ലോഹം, ചളി തുടങ്ങി ഭക്ഷ്യവസ്തുക്കളില്‍ കാണപ്പെടുന്ന അന്യവസ്തുക്കളാണ് ഭൗതികമായം.
മുമ്പുകാലത്ത് ഭക്ഷ്യവസ്തുക്കളില്‍ ചേര്ത്തിരുന്ന പ്രധാന മായം ഭൗതിക മായങ്ങളായിരുന്നു. അവ കണ്ട് പിടിക്കാന്‍ എളുപ്പമായിരുന്നു.എന്നാല്‍ ഇന്ന് ഭക്ഷ്യവസ്തുക്കളില്‍ ചേരുന്ന പ്രധാന മായം രാസമായങ്ങളാണ്. കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍, ഫ്ലേവറുകള്‍ തുടങ്ങിയവ. ആഗോളവല്‍കരണത്തിന്റെ ഫലമായി സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷ്യവസ്തുക്കള്‍ വിപണി കയ്യടക്കിയതോടെയാണ് ഈ മാറ്റംകണ്ടുതുടങ്ങിയത്. ഇത്തരം മായം കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് മാത്രമല്ല അവ വളരെ അപകടകാരികളുമാണ്.
കളറുകള്
ഭക്ഷ്യവസ്തുക്കളില് ചേര്ക്കുന്ന നിറങ്ങളില്‍ സ്വാഭാവികമായതും കൃത്രിമമായതുമുണ്ട്. ക്ലോറോഫില്‍, കരാമല്‍ തുടങ്ങിയവയൊക്കെയാണ്പ്രകൃതിയില്‍ നിന്ന് ലഭ്യമായ സ്വാഭാവിക നിറങ്ങള്‍. നിറം നല്കാനായി ഉണ്ടാക്കുന്ന രാസവസ്തുക്കളാണ് കൃത്രിമ നിറങ്ങള്‍. ഇതില്‍ തന്നെഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായതും അല്ലാത്തതുമുണ്ട്. ആരോഗ്യത്തിന് ഹാനികരമായത് തീരെ ചേര്‍ക്കാന്‍ പാടില്ല. കുറഞ്ഞ അളവില്‍അപകടകരമല്ലാത്ത പദാര്‍ത്ഥങ്ങളാണ് അനുവദനീയമായത്. അവ നിശ്ചിത അളവ് വരെ ചേര്‍ക്കുന്നതിന് വിലക്കില്ല. ഇന്ത്യയില്‍ ഇത്തരത്തിലുള്ളഎട്ട് നിറങ്ങളാണ് അനുവദനീയമായിട്ടുള്ളത്. ടാര്‍ട്രാസിന്‍, സണ്‍സെറ്റ് യെല്ലോ, കാര്‍മോസിന്‍, പൊന്‍ക്യൂ-4 ആര്‍, എറിത്രോസിന്‍, ബ്രില്യന്റ്ബ്ലൂ, ഇന്‍ഡിഗോകാര്‍മൈന്‍, ഫാസ്റ്റ് ഗ്രീന്‍ എന്നിവയാണവ. ഈ എട്ട് നിറങ്ങളും എല്ലാ ഭക്ഷ്യവസ്തുവിലും ഉപയോഗിക്കാന്‍ കഴിയില്ല. ഏഴ്വിഭാഗം ഭക്ഷ്യവസ്തുക്കളിലേ ഇവ ചേര്‍ക്കാവൂ. അതും അനുവദനീയമായ അളവില്‍ മാത്രം. ഐസ്‌ക്രീമുകള്‍, ബിസ്‌കറ്റുകള്‍, ഫ്രൂട്ട്സിറപ്പുകള്‍, കാര്ബണേറ്റഡ് പാനീയങ്ങള്‍, കസ്റ്റാര്ഡ് പൗഡര്‍, ഐസ് കാന്‍ഡി, ഫ്ലേവര്‍ പേസ്റ്റ് എന്നിവയാണവ. ഒരു കിലോഗ്രാമില്‍ 100 ഗ്രാമേഇവ പരമാവധി ഉപയോഗിക്കാവൂ. എന്നാല്‍ പല ഉത്പന്ന നിര്മാതാക്കളും ഇവ ധാരാളം ഉപയോഗിക്കാറുണ്ട്. മാത്രമല്ല സുഡാനുംറോഡമിനും ടെക്സ്റ്റൈല്‍ ചായവും പോലുള്ള നോണ്‍ ഫുഡ് കളറുകളും ഭക്ഷ്യവസ്തുക്കളില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.അനുവദനീയമായ നിറങ്ങളാണെങ്കില്‍ പോലും അവ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. നിറങ്ങള്‍ ഒന്നുംപോഷകപരമായി യാതൊരു ഗുണവുമില്ലാത്തതാണ് എന്നറിയുക.
പ്രിസര് വേറ്റീവുകള്
ഭക്ഷ്യ സംരക്ഷണ നിയമ മനുസരിച്ച് സംരക്ഷകങ്ങളെ ക്ലാസ് വണ്‍, കഌസ് ടു എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഉപ്പ്, വിനാഗിരി, മധുരംഎന്നിവയാണ് കഌസ് വണ്ണിലുള്ളത്. ഇവ ആഹാരപദാര്‍ത്ഥങ്ങള്‍ തന്നെയായതിനാല്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്ക്കുന്നതിന് നിയന്ത്രണമില്ല.എന്നാല്‍ ക്ലാസ് ടുവിലുള്ള ബെന്‍സോയേറ്റ്‌സ്, സേര്‍ബേറ്റ്‌സ്, നൈട്രൈറ്റ്‌സ്, നൈട്രേറ്റ്‌സ് ഓഫ് സോഡിയം, സള്‍ഫൈറ്റ്‌സ്, ഗ്ലൂട്ടാമേറ്റ്‌സ തുടങ്ങിയരാസവസ്തുക്കള്‍ വളരെ കുറഞ്ഞ അളവിലേ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാവൂ. അതും നിശ്ചിത പദാര്‍ത്ഥങ്ങളില്‍ മാത്രം. തുടര്‍ച്ചയായി ഇവഉള്ളിലെത്തിയാല്‍ അത് ആരോഗ്യത്തിന് ഹാനികരവുമാണ്.
മായവും ആരോഗ്യപ്രശ്നങ്ങളും
നിസാരമെന്ന് തോന്നുന്ന ഭക്ഷ്യവസ്തുവിലെ ഇത്തരം രാസ, ജൈവ, ഭാതിക മായങ്ങള്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷ്യവിഷബാധ, വയറുവേദന, ശരീര വേദന, ഛര്‍ദ്ദി, വിളര്‍ച്ച, ഗര്‍ഭച്ഛിദ്രം, പക്ഷാഘാതം, വിവിധ അര്‍ബുദങ്ങള്‍, ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം,പൊണ്ണത്തടി, കരള്‍-വൃക്കത്തകരാറുകള്‍, ചര്മ്മ പ്രശ്നങ്ങള്‍, നേത്രപ്രശ്നങ്ങള്‍, പലതരം അണുബാധകള്‍, ഹൃദയാഘാതം, വന്ധ്യത,ആര്‍ത്തവത്തകരാറുകള്‍, ജീവഹാനി തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍. വളരെ ചെറിയ അളവിലാണെങ്കില്‍ പോലും പതിവായി മായ വസ്തുക്കള്ശരീരത്തിനുള്ളിലെത്തുന്നത് ഒട്ടും ആരോഗ്യകരമല്ല. നിത്യോപയോഗ സാധനങ്ങളില്‍ കാണപ്പെടുന്ന മായങ്ങളെയും അവയെ ഒഴിവാക്കാനുള്ളമാര്ഗങ്ങളെയും കുറിച്ച് അറിയാം. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോകുമ്പോഴും അടുക്കളയിലും ഈ വിവരങ്ങള്‍ സ്ത്രീകള്ക്ക്പ്രയോജനപ്പെടും.
അരി
വെളുത്ത അരി റെഡ്ഓക്സൈഡ് ചേര്ത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറംകൂട്ടാനും കളറുകള്‍ ചേര്‍ക്കാറുണ്ട്. ഭാരം വര്‍ധിപ്പിക്കാനായി ചേര്ക്കുന്ന പല വര്ണ്ണക്കല്ലുകളും മാര്ബിള് കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്.അരിയില്‍ ചേര്ക്കാന് ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിര്മിച്ച് നല്കുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായഅരി ചേര്‍ക്കുന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാറുണ്ട്. തവിടുംതവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നല്കാനായി അരിയില്‍ ചേര്ക്കുന്നതായും കാണുന്നു.
അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേര്‍ത്തതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേര്ത്തതിന്റെ സൂചനയാണ്.ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാര്‍ത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലുംഅവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാന്ഡ് നോക്കി വാങ്ങുക.
പാല്
പാലില് അധിക വസ്തുക്കള്‍ ചേര്ക്കുന്നതും ഘടക പദാര്ത്ഥങ്ങള് നീക്കുന്നതും മായത്തിന്റെ പരിധിയില്‍ വരും. കൊഴുപ്പ് കൂട്ടാനായിപാല്‍പ്പൊടി, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച്, സോപ്പ് പൊടി, വനസ്പതി, പാല്‍ കേടാകാതിരിക്കാന്‍ യൂറിയ, അളവ് കൂട്ടാന്‍ വെള്ളം തുടങ്ങിയ പലവസ്തുക്കളാണ് ചേര്‍ക്കുന്നത്. പാലിലെ അമഌത കുറയ്ക്കാനായി സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം കാര്‍ബണേറ്റ് തുടങ്ങിയന്യൂട്രിലൈസറുകളും ചേര്‍ക്കുന്നു. കൃത്യമായി പാസ്ച്വറൈസ് ചെയ്യാത്തതിനാലും മലിനമായ വെള്ളം ചേര്ക്കുന്നതിനാലും സ്വകാര്യഡയറികളുടെ പാലില്‍ ധാരാളം രോഗകാരികളായ അണുക്കളും ഉണ്ടാകും. പാല്‍പ്പൊടിയില്‍ ഡെക്‌സ്ട്രിന്‍ പൗഡറോ സെലുബിള്‍ സ്റ്റാര്ച്ചോആണ് ചേര്ക്കുന്നത്.
ന്യൂട്രിലൈസറുകള് ചേര്ത്ത പാല്‍ പതയ്ക്കുമ്പോള്‍ രാസവസ്തുക്കളുടെ ഗന്ധം ഉയരും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഗുണനിലവാരമുള്ള പാല്‍വാങ്ങാന്‍ ശ്രദ്ധിക്കുക. പാല്‍ നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.
ഉപ്പ്
ഉപ്പ് കട്ടപിടിക്കാതിരിക്കാനായി ചേര്ക്കുന്ന ആന്റി കേയ്ക്കിങ് ഏജന്റ്സാണ് പായക്കറ്റ് പൊടിയുപ്പിലെ പ്രധാന ഭീഷണി. ഇതിനായിസോഡിയം സിലിക്കേറ്റ് അടങ്ങിയ ചില്ല് പൊടിയോ പൂഴിപ്പൊടിയോ ആണ് ചേര്‍ക്കുന്നത്. ഇത്തരം ഉപ്പ് പതിവായി കഴിക്കുന്നത്ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പായക്കറ്റ് ഉപ്പുപൊടിയില്‍ ക്രിസ്റ്റല്‍ മോഡിഫയറുകളും ചേര്ക്കാറുണ്ട്.
പൊടിയുപ്പിന് പകരം കല്ലുപ്പ് ശീലമാക്കുക. ഉപയോഗിക്കുന്ന ഉപ്പിന്റെ അളവ് കുറച്ചുകൊണ്ടുവരിക.
മുളക് പൊടി
മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത്തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേര്‍ക്കുന്നത്. നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക്നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേര്ക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല.ഭക്ഷ്യവസ്തുക്കളില്‍ ചേര്ക്കാന് അനുവാദമില്ലാത്ത ഇത് കരള്‍- വൃക്കത്തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
അല് പം മുളക് പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച്ഉപയോഗിക്കുക.
പരിപ്പ്
തുവരപ്പരിപ്പിലും മസൂര്‍ പരിപ്പിലും ചെറുപയര്‍ പരിപ്പിലും ടാട്രസിന്‍, ഓറഞ്ച് 2, മെറ്റാനില്‍ യെല്ലോ എന്നീ അനുവദനീയമല്ലാത്തനിറങ്ങളാണ് ചേര്‍ക്കുന്നത്. ഇവ കരള്‍-വൃക്ക പ്രശ്‌നങ്ങള്‍ക്കിടയാക്കാം. ഉഴുന്ന് പരിപ്പില്‍ പഴക്കം മറയ്ക്കാനായി മഗ്നീഷ്യം കലര്‍ന്ന ടാല്‍ക്കാണ്ചേര്‍ക്കുന്നത്. മുഖത്തിടുന്ന പൗഡറിന്റെ ഘടകമാണ് ടാല്‍ക്ക്. കല്ല്, മാര്‍ബിള്‍ ചിപ്പുകള്‍ തുടങ്ങിയവയും പരിപ്പില്‍ ചേര്‍ക്കാറുണ്ട്. മുമ്പ്പരിപ്പില്‍ പരിപ്പ് പോലെ തന്നെ തോന്നിക്കുന്ന കേസരിപ്പരിപ്പ് ചേര്‍ത്തിരുന്നു. ഇത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. വിഷകരമായ കേസരിപ്പരിപ്പ്പെരുമുട്ട് വാതത്തിന് ഇടയാക്കും. മെറ്റാനില്‍ യെല്ലോ അര്ബുദകാരിയാണ്.
പരിപ്പിന് അമിതമായ മഞ്ഞനിറം കണ്ടാല്‍ കളറുകള്‍ ചേര്‍ത്തതായി സംശയിക്കണം. ഇത്തരം പരിപ്പ് നന്നായി കഴുകിയേ ഉപയോഗിക്കാവൂ.
മഞ്ഞള് പ്പൊടി/മല്ലിപ്പൊടി
മഞ്ഞളില് നിറവും തൂക്കവും കൂട്ടാനായി ലെഡ്ക്രോമേറ്റും ചോളപ്പൊടിയുമൊക്കെ ചേര്‍ക്കാറുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയുംചാണകപ്പൊടിയും എസന്സ് നീക്കിയ മല്ലി പൊടിച്ചുമാണ് ചേര്‍ക്കുന്നത്. സാമ്പാര്‍പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതുംനിറം ചേര്ത്ത സ്റ്റാര്ച്ചും ചേര്ക്കുന്നതായും കാണുന്നു.
മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച്ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്‍പം വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍പൊങ്ങിക്കിടക്കും. ദുര്‍ഗന്ധവുമുണ്ടാകും.
വെളിച്ചെണ്ണ
വെളിച്ചെണ്ണയില് പഴകിയ എള്ളെണ്ണ, ലിക്വിഡ് പാരഫിന്‍, നിറം മാറ്റിയ കരി ഓയില്‍, പാം ഓയില്‍, പാം കെര്ണല് ഓയില്‍, സോള്‍ വന്റ്ഓയില്‍ തുടങ്ങിയവ വ്യാപകമായി ചേര്‍ത്താണ് വില്‍ക്കുന്നത്. നല്ലെണ്ണയിലെ പ്രധാന മായം തവിടെണ്ണയാണ്. വിപണിയില്‍ ലഭ്യമായ ഒട്ടുമിക്കനല്ലെണ്ണയിലും വലിയ അളവില്‍ പഴകിയ നല്ലെണ്ണയും തവിടെണ്ണയും ചേരുന്നുണ്ട്. എണ്ണയ്ക്ക് മികച്ച നിറം ലഭിക്കാനും ശുദ്ധീകരിക്കാനും വേഗംകാറാതിരിക്കാനും രാസവസ്തുക്കളും ചേര്ക്കാറുണ്ട്.
എണ്ണയിലെ മായം കണ്ടുപിടിക്കാന്‍ പ്രയാസമാണ്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലൂസായ എണ്ണ വാങ്ങാതിരിക്കുക.എണ്ണ ഉപയോഗം പരമാവധി കുറയ്ക്കുക. വാങ്ങുമ്പോള്‍ മികച്ച ബ്രാന്ഡ് എണ്ണകള്‍ തിരഞ്ഞെടുക്കുക.
എള്ളെണ്ണ
എള്ളെണ്ണ കൂടുതലായും വിളക്കുകത്തിക്കാനാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മായങ്ങള്‍ ചേര്‍ക്കാറുണ്ട്.ആവണക്കെണ്ണ, പഴകിയ എള്ളെണ്ണ, തവിടെണ്ണ തുടങ്ങിയവയൊക്കെയാണ് ചേര്ക്കുന്നത്.
പാചകാവശ്യത്തിനും കൂടിയാണ് എള്ളെണ്ണ വാങ്ങുന്നതെങ്കില്‍ മണത്തുനോക്കി നല്ല എണ്ണയാണെന്ന് ഉറപ്പിച്ച് മാത്രം വാങ്ങുക.
ധാന്യപ്പൊടി
ഇഡ്ഡലിപ്പൊടി , അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയില്‍ കേടാകാതിരിക്കാനുള്ള പ്രിസര്‍വേറ്റീവുകള്‍, സോഡാപ്പൊടി, ആലം, കപ്പപ്പൊടി,ചോക്ക് പൊടി തുടങ്ങിയവയൊക്കെ ചേര്‍ക്കുന്നു. മീഥൈല്‍ പാരബെന്‍, ബെന്‍സോയിക് ആസിഡ്, സോഡിയം ബെന്‍സോയേറ്റ് തുടങ്ങിയ വിവിധനൈട്രേറ്റുകളാണ് അണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനായി ചേര്‍ക്കുന്നത്. സള്‍ഫേറ്റ് ഓഫ് കോപ്പറാണ് ബ്രഡ്ഡില്‍ സാധാരണ ചേര്ക്കുന്നത്.എലിക്കാഷ്ഠവും ചെളിയും പൂപ്പലുമൊക്കെ അടങ്ങിയ അരി, മില്ലുകളില്‍ നിന്ന് പിടിച്ചെടുത്ത വാര്ത്തകളും നാം ദിവസേന വായിക്കാറുണ്ട്.ശരിയായി വൃത്തിയാക്കാതെയാണ് പലയിടത്തും ധാന്യങ്ങള്‍ പൊടിക്കുന്നതും സൂക്ഷിക്കുന്നതും.
അരിയും ഗോതമ്പുമൊക്കെ വാങ്ങി കഴുകി പൊടിച്ച് ഉപയോഗിക്കുക.
ചായപ്പൊടി
നല്ല നിറവും സ്വാദും കടുപ്പമുള്ള ചായപ്പൊടിക്ക് സണ്‍സെറ്റ് യെല്ലോ, ടാര്‍ട്രാസിന്‍, കാര്‍മോയ്‌സിന്‍ തുടങ്ങിയ നിറങ്ങളാണ് ചേര്‍ക്കുന്നത്. ഇവകരള്‍- വൃക്ക തകരാറുകള്‍ക്കിടയാക്കും. ഉപയോഗിച്ച തേയിലച്ചണ്ടി ഉണക്കിയും മോശമായ തേയില ഫാക്ടറികളില്‍ നിന്ന് ശേഖരിച്ചുംഎസ്സെന്സും രാസവസ്തുക്കളും ചേര്ത്ത് വില്‍ക്കുന്നതും വ്യാപകമാണ്. അതേസമയം കാപ്പിപ്പൊടിയില്‍ ചിക്കറി എന്ന സസ്യത്തിന്റെ വേര്,പുളിങ്കുരു, ഈത്തപ്പഴക്കുരു എന്നിവ പൊടിച്ചതാണ് ചേര്‍ക്കുന്നത്. ഇവ വയറിളക്കം, ആമാശയ പ്രശ്‌നങ്ങള്‍, സന്ധിവേദനതുടങ്ങിവയ്ക്കിടയാക്കും.
അല് പം ചായപ്പൊടി നനഞ്ഞ പേപ്പറില്‍ ഇട്ടുനോക്കുക. കളര്‍ പരന്നാല്‍ മായം തീര്‍ച്ചപ്പെടുത്താം. അല്‍പം വെള്ളത്തില്‍ ഇട്ടുനോക്കിയാലുംകൃത്രിമ നിറങ്ങള്‍ കണ്ടെത്താനാവും. കുറഞ്ഞ വിലയ്ക്ക് വീട്ടില്‍ ചായപ്പൊടിയുമായെത്തുന്നവരില്‍ നിന്ന് തേയില വാങ്ങാതിരിക്കുക. ഇത്തരംതേയിലയില്‍ അധികവും മായം കലര്‍ന്നിരിക്കും. കാപ്പിപ്പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ചിക്കറിയുണ്ടെങ്കില്‍ അത് ഉടന്‍ താഴെ അടിയും.
നെയ്യ്
എരുമപ്പാലില് നിന്ന് ലഭിക്കുന്ന വെണ്ണയും മൃഗക്കൊഴുപ്പുമാണ് ബട്ടര്‍ യെല്ലോ എന്ന നിറം ചേര്ത്ത് പശുവിന്‍ നെയ്യില്ചേര്ക്കുന്നത്.വിലക്കുറവുള്ളതിനാല്‍ വനസ്പതിയും ധാരാളം ചേര്ക്കാറുണ്ട്.
സര് ക്കാര്‍ സ്ഥാപനങ്ങളിലെയും അഗ്മാര്ക്ക് അംഗീകാരമുള്ളവയുമായ നെയ്യ് വാങ്ങാന്‍ ശ്രദ്ധിക്കുക.
മല് സ്യം
മല് സ്യം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്മലിനും അമോണിയയുമാണ് മല്‍സ്യത്തെ വിഷമയമാക്കുന്നത്. പഴകിയ മല്‍സ്യംഅപ്പോള്‍ ഫ്രഷ് ആയി തോന്നിക്കും. മോര്‍ച്ചറിയിലും ലാബിലുമൊക്കെ ജൈവ ശരീരഭാഗങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നരാസവസ്തുവാണ് ഫോര്മാലിന്. ഇത്തരം മല്സ്യം കഴിച്ചാല്‍ വയറിളക്കം, ചര്‍ദ്ദി തുടങ്ങിയവ ഉണ്ടാകും.
നിറവ്യത്യാസവും രൂക്ഷഗന്ധവുമുള്ള മല്സ്യം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. മത്തിയൊഴികെ വയറ് പൊട്ടിയ മല്സ്യം വാങ്ങരുത്.മല്സ്യത്തിന്റെ പുറത്ത് വിരലുകൊണ്ട് അമര്‍ത്തി നോക്കുക. ഉടനെ പൂര്‍വ സ്ഥിതിയിലായാല്‍ ഫ്രഷ് ആണെന്ന് ഉറപ്പിക്കാം. ചെകിളപ്പൂക്കള്‍ക്ക്നല്ല ചുവപ്പ് നിറമുള്ള മല്സ്യം നോക്കി വാങ്ങുക.
ബേക്കറി പലഹാരങ്ങള്
ബേക്കറി പലഹാരങ്ങളില്‍ നിറവും മധുരവും രുചിയുമൊക്കെ വര്ധിപ്പിക്കാനായി അനാരോഗ്യകരമായ രാസവസ്തുക്കള്‍ വ്യാപകമായിഉപയോഗിക്കുന്നുണ്ട്. അനുവാദമുള്ള നിറങ്ങള്‍ പരിധിയില്‍ കവിഞ്ഞും ഉപയോഗിക്കുന്നുണ്ട്. മഞ്ഞനിറത്തിന് ടെട്രസീന്‍, ബട്ടര്‍ യെല്ലോ,മെറ്റനില്‍ യെല്ലോ തുടങ്ങിയ നിറങ്ങളാണ് ചേര്‍ക്കുന്നത്. ലഡുവിലും ജിലേബിയിലുമൊക്കെ ലെഡ് ക്രോമേറ്റ്, സുഡാന്‍ തുടങ്ങിയമാരകരാസവസ്തുക്കളും ചേര്‍ക്കാറുണ്ട്. മധുരത്തിന് സാക്കറിന്‍, അസ്പാര്ട്ടം തുടങ്ങിയ കൃത്രിമ മധുരവും ചേര്‍ക്കുന്നു. മിഠായിയിലുംകേക്കിലുമൊക്കെ കയറിലും വസ്ത്രങ്ങളിലും ഒക്കെ അടിക്കുന്ന റോഡമിന്‍ ബി എന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചായമാണ് ചേര്‍ക്കുന്നത്. കഴിച്ചാല്‍നാവ് ചുവക്കുന്ന മിഠായികള്‍ ഇത്തരത്തിലുള്ളതാണ്.
പരമാവധി നിറം കുറഞ്ഞ കേക്കുകളും മിഠായികളും വാങ്ങുക.
കടുക് /കുരുമുളക്
കടുകില് ആര്ജിമോണ് വിത്തുകളാണ് ചേര്‍ക്കുന്നത്. ഇതൊരു പടുവിളയുടെ വിത്താണ്. കടുകിനോട് രൂപ സാദൃശ്യമുള്ളതാണിത്.എപ്പിഡെമിക് ഡ്രോപ്‌സി, ഗ്ലൂക്കോമ എന്നീ അസുഖങ്ങള്ക്ക് ഇത് കാരണമാകും. കുരുമുളകില്‍ പപ്പായക്കുരു ഉണക്കിയാണ് ചേര്ക്കുന്നത്.പപ്പായക്കുരു കരള്‍, ദഹനപ്രശ്നങ്ങള്ക്കിടയാക്കും.
ആര് ജിമോണ്‍ വിത്തുകള്‍ പൊടിച്ചോ ചതച്ചോ നോക്കിയാല്‍ ഉള്ളില്‍ വെളുത്തിരിക്കും. പുറം പരുക്കനുമായിരിക്കും. എന്നാല്‍ കടുകിന്റെഉള്‍ഭാഗത്തിന് മഞ്ഞനിറവും പുറം മിനുത്തതും ആയിരിക്കും.
പാനീയങ്ങള്
പഴച്ചാറുകളിലും ശീതള പാനീയങ്ങളിലും കാഡ്മിയമാണ് ചേര്‍ന്നുകാണുന്നത്. കാഡ്മിയം പ്‌ളേറ്റ് ചെയ്ത പായ്ക്കറ്റുകളില്‍ നിന്നും കാഡ്മിയംകലര്ന്ന വെള്ളം ഉപയോഗിക്കുന്നതുകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. ഇത്തായ് ഇത്തായ് രോഗം, അമിതമായ ഉമിനീര്‍, ഗ്യാസ്ട്രൈറ്റിസ്,കരള്‍-വൃക്കത്തകരാറുകള്‍, പ്രോസ്റ്റേറ്റ് കാന്സര് തുടങ്ങിയവയ്ക്കൊക്കെ കാഡ്മിയം കാരണമാകും. കീടനാശിനികളും പാനീയങ്ങളില്‍ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.
പായ്ക്ക് ചെയ്ത് വരുന്ന ശീതളപാനീയങ്ങളും പഴച്ചാറുകളും പരമാവധി ഒഴിവാക്കുക. അവയില്‍ ധാരാളം പ്രിസര്വേറ്റീവുകളുംഫ്ലേവറുകളും അടങ്ങിയിരിക്കും.
ഇവരോട് പരാതി പറയാം
ഭക്ഷ്യവസ്തുക്കളില് മായം ചേര്ന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കാണ് പരാതികൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്‍മാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്മാര്,കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലന്സ് സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലുംപരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിര്ബന്ധമില്ല.ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം.
ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്മാര്
കോഴിക്കോട് - ഡി ശിവകുമാര്‍: 9447891742
ഇടുക്കി - ഗംഗാഭായ് ജി: 9447790164
വയനാട് - ആര്‍.എസ്. സതീഷ് കുമാര്‍: 04935- 246970
ആലപ്പുഴ - ഡി. അഷ്‌റഫുദ്ദീന്‍: 9447668643
പാലക്കാട് -ജോസഫ് ഷാജി ജോര്ജ്: 9447211166
പത്തനംതിട്ട -എന്‍. രമേഷ് ബാബു: 9447956792
എറണാകുളം - കെ. അജിത് കുമാര്‍: 9447193041
തൃശൂര് - ബി. ജയചന്ദ്രന്‍: 9446053987
കൊല്ലം -എ.കെ. മിനി: 9447556744
മലപ്പുറം -കെ. സുഗുണന്‍: 9633486072
കണ്ണൂര് - വി.കെ. ശശീന്ദ്രന്‍: 9446166341
തിരുവനന്തപുരം -സി. ഉഷാറാണി: 9446332757
കോട്ടയം -ഡേവിഡ് ജോണ്‍: 9447598637
കാസര് കോട്- എന്‍. ഹലീല്‍ : 9446369563
മൊബൈല് വിജിലന്സ് സ്ക്വാഡുകള്
എറണാകുളം - എ. മുഹമ്മദ് റാഫി: 9447206921
കോഴിക്കോട് -കെ. അജിത്ത് കുമാര്‍: 9447193041
തിരുവനന്തപുരം -സുദര്ശനന് എസ്: 9447890575
സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്
തൈക്കാട് പി ഒ, തിരുവനന്തപുരം
ഫോണ് : 0471-2322833 / 2322844 . ഫാക്സ്: 0471-2322855
വിവരങ്ങള് ക്ക് കടപ്പാട്
പി ബാബു, ഫുഡ് സേഫ്റ്റി കണ്‍സള്‍ട്ടട്ടന്റ്, റിട്ട. ഫുഡ് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട് കോര്പ്പറേഷന്
സൂസന് എബ്രഹാം, ഡയറ്റീഷ്യന്‍, അനന്തപുരി ഹോസ്പിറ്റല്‍, തിരുവനന്തപുരം
Click the Link if you like the Post - http://www.facebook.com/pages/Your-Mails-Group/131068210298914
-------------------------------------------------
To Join: your-mails+subscribe@googlegroups.com or http://groups.google.com/group/your-mails
------------------------------------------------
To unjoin: your-mails+unsubscribe@googlegroups.com
------------------------------------------------
To Post: your-mails@googlegroups.com
No comments:
Post a Comment