Thursday, 29 November 2012

҉YOUR-MAILS GROUP ҉ 2013 ല്‍ ജനനത്തിന് ഏറ്റവും നല്ല സ്ഥലം സ്വിറ്റ്സര്‍ലന്‍ഡ്: ഇന്ത്യ 66 -ാമത്




2013 ല്‍ ജനനത്തിന് ഏറ്റവും നല്ല സ്ഥലം സ്വിറ്റ്സര്‍ലന്‍ഡ്: ഇന്ത്യ 66 -ാമത്


  
 

ലണ്ടന്‍: 2013 ല്‍ കുട്ടികള്‍ക്ക് ജനിക്കാന്‍ ഏറ്റവും നല്ല സ്ഥലം സ്വിറ്റ്സര്‍ലന്‍ഡ് ആണെന്ന് പഠന റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ കുട്ടികള്‍ സന്തോഷവാന്‍മാരും സമ്പത്തിലും ആരോഗ്യത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നവരുമാണന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളായ നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നിവയും പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ദ ഇക്കണോമിസ്റ് ഇന്റലിജന്‍സ് യൂണിറ്റ് ആണ് പഠനം നടത്തിയത്. വരും വര്‍ഷങ്ങളില്‍ ആരോഗ്യത്തിലും സുരക്ഷിതത്വത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നതിന്റെയും ഐശ്വര്യപൂര്‍ണമായ ജീവിതത്തിന് മികച്ച അവസരങ്ങളൊരുക്കുന്നതും അടിസ്ഥാനമാക്കിയായിരുന്നു പഠനം. 2030 ല്‍ ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ആളോഹരി വരുമാനം ഉള്‍പ്പെടെ 11 കാര്യങ്ങള്‍ പഠനത്തില്‍ അടിസ്ഥാനമാക്കിയിരുന്നു. ഓസ്ട്രേലിയയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ബ്രിട്ടന്‍ 27 ലും ഇന്ത്യ 66 -ാം സ്ഥാനത്തുമാണ്. പട്ടികയില്‍ ആദ്യപത്തിലെ പകുതിയും യൂറോപ്യന്‍ രാജ്യങ്ങളാണ്.



-- 

--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment