ബിഹാറിലെ ഗ്രാമത്തില്‍ സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്പട്ന: സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ബിഹാറിലെ സുന്ദര്‍ബാദി ഗ്രാമപഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരില്‍നിന്ന് വന്‍ തുക പിഴ ഈടാക്കാന്‍ പഞ്ചായത്ത് അംഗങ്ങളും ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരും പങ്കെടുത്ത യോഗം തീരുമാനിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവാഹിതരായ സ്ത്രീകള്‍ വീടിന് പുറത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ 2000 രൂപ പിഴ ചുമത്തും. ബിഹാറിലെ പിന്നാക്ക ജില്ലകളില്‍ ഒന്നായ കിഷന്‍ഗഞ്ചിലാണ് സുന്ദര്‍ബാദി ഗ്രാമം. ഇവിടുത്തെ 60 ശതമനാത്തിലേറെ ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ് Mathrubhumi |
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
No comments:
Post a Comment