Tuesday, 11 June 2013

҉YOUR-MAILS GROUP ҉ ചിപ്സും നൂഡില്‍സും മാരകമെന്ന് പഠനം.



---------- Forwarded message ----------


ചിപ്സും നൂഡില്‍സും മാരകമെന്ന് പഠനം

Published on Sun, 04/01/2012 - 07:17 ( 2 days 4 hours ago)
(+)(-) Font Size
   ShareThis
ചിപ്സും നൂഡില്‍സും മാരകമെന്ന് പഠനം

ന്യൂദല്‍ഹി: നൂഡില്‍സ്, ചിപ്സ്, ബര്‍ഗര്‍, കെ.എഫ്.സി, മക് ഡൊണാള്‍ഡ്സ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസ് (സി.എസ്.ഇ) നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൊഴുപ്പ് ഒട്ടുമില്ലെന്ന് പരസ്യം ചെയ്ത് വില്‍പന നടത്തുന്ന കമ്പനികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സി.എസ്.ഇ ഡയറക്ടര്‍ സുനിത നാരായണ്‍ പറഞ്ഞു. ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു നേരം കഴിച്ചാല്‍ തന്നെ ഒരാളുടെ ശരീരത്തിന് ദിവസത്തേക്ക് വേണ്ടതില്‍ കൂടുതല്‍ കൊഴുപ്പും, പഞ്ചസാരയും ഉപ്പും അകത്ത് ചെല്ലും. ഇവ പതിവാക്കിയവര്‍ക്ക് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ്. നെസ്ലെ മാഗി നൂഡില്‍സ്, ലെയ്സ്, കെ.എഫ്.സി, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ വിപണിയില്‍ ലഭ്യമായ 16 ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മുതിര്‍ന്ന ഒരാള്‍ ദിവസം 2.6 ഗ്രാമില്‍ കൂടുതല്‍ അനാവശ്യമായ കൊഴുപ്പ് കഴിക്കാന്‍ പാടില്ല. എന്നാല്‍, മേല്‍പറഞ്ഞ പാക്കറ്റിലാക്കിയ ഭക്ഷണം ഒരിക്കല്‍ കഴിക്കുമ്പോള്‍ തന്നെ ദിവസത്തേക്ക് ആവശ്യമായതില്‍ കൂടുതല്‍ കൊഴുപ്പാണ് ശരീരത്തിലെത്തുന്നത്.   ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് കൊഴുപ്പ് രഹിതമെന്ന് പറഞ്ഞ് കമ്പനികള്‍ വ്യാപകമായി ഇവയുടെ പരസ്യം ചെയ്യുന്നത്.  പാക്കറ്റിലാക്കിയ ഭക്ഷണ പദാര്‍ഥങ്ങളില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിനും കമ്പനികളെ നിര്‍ബന്ധിക്കുന്ന നിയമം വേണമെന്നും സുനിത നാരായണന്‍ പറഞ്ഞു.  അതേസമയം, സി.എസ്.ഇയുടെ പഠനറിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് നെസ്ലെ, കെ.എഫ്.സി, പെപ്സികോ, മക്ഡൊണാള്‍ഡ്സ്് കമ്പനികള്‍ പ്രതികരിച്ചു.



--
Abdul Gafoor Niratharikil

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment