Thursday 17 January 2013

҉YOUR-MAILS GROUP ҉ ~ ലോകത്തെ നീളം കൂടിയ റെയില്‍പ്പാത ചൈനയില്‍ പ്രവര്‍ത്തനക്ഷമമായി ~



ലോകത്തെ നീളം കൂടിയ റെയില്‍പ്പാത ചൈനയില്‍ പ്രവര്‍ത്തനക്ഷമമായി



ബെയ്ജിങ്: ലോകത്തെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍പ്പാത ചൈനയില്‍ പ്രവര്‍ത്തനക്ഷമമായി. ബുധനാഴ്ച രാവിലെ ഇതുവഴിയുള്ള ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്രയാരംഭിച്ചു.

ബെയ്ജിങ്ങിനെയും വ്യവസായ നഗരമായ ഗ്വാങ്ഷൂവിനെയും ബന്ധിപ്പിക്കുന്ന 2,298 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ മണിക്കൂറില്‍ 300 കീലോമീറ്റര്‍ വേഗതയിലാണ് വണ്ടികള്‍ സഞ്ചരിക്കുക. മുമ്പ് 22 മണിക്കൂര്‍കൊണ്ട് യാത്രചെയ്തിരുന്ന ഈ ദൂരം താണ്ടാന്‍ ഇനി 10 മണിക്കൂര്‍ മതി. ആകെ 35 സ്റ്റോപ്പുകളാണുള്ളത്.

ചൈനയിലെ കമ്യൂണിസ്റ്റ് നേതാവ് മാവോ സേ തുങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് സര്‍വീസ് 26-ന് തുടങ്ങാന്‍ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും നീളം കൂടിയ പാത നിര്‍മാണത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്നും ഓദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ചൈനയില്‍ ഒട്ടേറെ പ്രധാന സ്ഥലങ്ങളില്‍ അതിവേഗ റെയില്‍പ്പാത നിര്‍മിക്കുന്നുണ്ട്. എന്നാല്‍ അഴിമതി ആരോപണം കാരണം അതിവേഗപാത വിവാദക്കുരുക്കിലുമാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് കിഴക്കന്‍ സെജിയാങ് പ്രവിശ്യയില്‍ അതിവേഗപാതയിലുണ്ടായ അപകടത്തില്‍ 40 പേര്‍ മരിച്ചിരുന്നു.

Mathrubhumi


--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment