ഐപാഡ് മിനി ഇറങ്ങി; വില 17,673 രൂപ മുതല്
ലോകമെങ്ങും കാത്തിരുന്ന ആ നിമിഷം വന്നെത്തി. ആപ്പിള്‍ ഐപാഡിന്റെ ചെറു വേര്‍ഷന്‍ ആപ്പിള്‍ ഐപാഡ് മിനി ഇറങ്ങി. കാലിഫോര്ണിയയിലെ സാന്‍ ജോസില്‍ നടന്ന ചടങ്ങില്‍ വെച്ച് ആപ്പിള്‍ മാര്‍ക്കറ്റിംഗ് ചീഫ് ഫില്‍ ശില്ലെര് ആണ് കുഞ്ഞു ഐപാഡിനെ ലോകത്തിനു മുന്പില് അവതരിപ്പിച്ചത്.
8 ഇഞ്ചോളം വരുന്ന സ്ക്രീന്‍ സൈസും ബ്ലാക്കും വൈറ്റും കളര്‍ മോഡലുകളോട് കൂടിയും ആണ് കുഞ്ഞു ഐപാഡിന്റെ വരവ്. 8 ഇഞ്ച് വരുന്ന സ്ക്രീന്‍ സൈസ് ഐപാഡ് മിനിക്കു മറ്റു 7 ഇഞ്ച് ടാബ് ലറ്റുകളുടെ മേലെ ശക്തമായ ആധിപത്യത്തിന് സഹായിച്ചേക്കാം.
A5 ചിപ്പോടു കൂടിയാണ് മിനിയുടെ വരവ്. മുന്‍ ഭാഗത്ത് ഒരു 720p കാമറയും പിന് ഭാഗത്ത് 5 മെഗാ പിക്സല്‍ കാമറയും ആണുള്ളത്. ഐഫോണ്‍ 5 ല്‍ ഉള്ളത് പോലെ പുതിയ തരം ലൈറ്റനിംഗ് കണക്ടര് ആണ് മിനിയിലും ഉള്ളത്.
ഫുള്‍ സൈസ് ഐപാഡിനെ അപേക്ഷിച്ചു അതിന്റെ പകുതിയില്‍ കുറഞ്ഞ ഭാരം മാത്രമാണ് ഐപാഡ് മിനിക്കുള്ളത്.
ഐപാഡ് മിനിയുടെ വില
• 16ജിബി വൈഫൈ മാത്രം ഉള്ള മോഡലിന് 329 ഡോളര്‍ അഥവാ 17,673 രൂപയാണ് വില.
• 32ജിബി വൈഫൈ മാത്രം ഉള്ള മോഡലിന് 429 ഡോളര്‍ അഥവാ 23,045 രൂപയാണ് വില.
• 64ജിബി വൈഫൈ മാത്രം ഉള്ള മോഡലിന് 529 ഡോളര്‍ അഥവാ 28,417 രൂപയാണ് വില.
ഒക്ടോബര്‍ 26 മുതല് കമ്പനി പുതിയ ഐപാഡ് മിനിയുടെ പ്രീ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. വൈഫൈ മോഡലുകള്‍ നവംബര്‍ 2 മുതല് കയറ്റി അയച്ചു തുടങ്ങും.
Regards
No comments:
Post a Comment