Tuesday, 9 April 2013

҉YOUR-MAILS GROUP ҉ വര്‍ഷത്തില്‍ 23 ലക്ഷം പേര്‍ ഉപ്പുതിന്ന് മരിക്കുന്നു



വര്‍ഷത്തില്‍ 23 ലക്ഷം പേര്‍ ഉപ്പുതിന്ന് മരിക്കുന്നു

ലോകത്തൊട്ടാകെ നടത്തിയ പഠനത്തിലാണ് ഉപ്പിന്റെ അമിത ഉപയോഗംമൂലം വിവിധ രാജ്യങ്ങളിലായി വര്‍ഷം തോറും 23 ലക്ഷത്തിലധികംപേര്‍ മരിക്കുന്നതായി കണ്ടെത്തിയത്. ഉപ്പിന്റെ അമിത ഉപയോഗം കൂടുതലും ബാധിക്കുന്നത് ഹൃദയത്തെയാണ്. ലോകത്തെ മരണനിരക്കില്‍ 42 ശതമാനവും ഹൃദയസ്തംഭനം മൂലമുള്ളതാണ്. നവജാതശിശുക്കളിലും പ്രായമായവരിലുമാണ് കൂടുതലും ഇത് ബാധിക്കുന്നത്. അതില്‍ 60 ശതമാനംപേരും പുരുഷന്‍മാരാണ്. 

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് ലോകാരോഗ്യത്തിന് ആവശ്യമെന്ന് പഠനം പറയുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കും, അങ്ങനെ ഹൃദയ സ്തംഭനത്തിനുള്ള സാധ്യതയും കുറയും. ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ചാല്‍ 2015 ഓടെ 9 ലക്ഷത്തിലധികം മരണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. 

1.5 ഗ്രാം ഉപ്പ് മാത്രമാണ് ശരീരത്തിന് ആവശ്യമുള്ളത്. ശരീരത്തിന് ആവശ്യമുള്ളതിലും അധികമാണെങ്കിലും ലോകാരോഗ്യ സംഘടന 5 ഗ്രാം വരെ ഉപ്പിന്റെ അളവ് ആകാമെന്ന് പറയുന്നു. 

മറ്റൊരു പഠനം പറയുന്നത് ദിവസവും 5 ഗ്രാം ഉപ്പ് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നത് പക്ഷാഘാതത്തിനുള്ള സാധ്യത 23 ശതമാനവും ഹൃദയരോഗങ്ങള്‍ 14 ശതമാനവും കുറയ്ക്കുന്നുവെന്നാണ്. ഇതോടൊപ്പം ഉപ്പിന്റെ അമിത ഉപയോഗം വൃക്കരോഗങ്ങള്‍, ആമാശയ അര്‍ബുദം, അസ്ഥി ദ്രവിക്കല്‍ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.

15 ശതമാനം ഉപ്പ് മാത്രമാണ് നമ്മള്‍ സ്വയം അകത്താക്കുന്നത്. ബാക്കിയത്രയും ഭക്ഷണം നമ്മളുടെ കൈയ്യിലെത്തുന്നതിനും മുമ്പ് അതില്‍ ചേര്‍ക്കുന്നതാണ്. വ്യാവസായിക ലക്ഷ്യത്തോടെ സ്വാദ് കൂട്ടാനും, മാംസാഹാരങ്ങളിലെ ജലാംശയം നിലനിര്‍ത്തുന്നതിനും, ദാഹം വര്‍ദ്ധിപ്പിക്കാനുമായി ആദ്യമേ ചേര്‍ക്കുന്നതാണ്. 

ഹൈദരാബാദിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ അംഗീകരിക്കുന്നത് 6 ഗ്രാം മാത്രമാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരാള്‍ 5-30 ഗ്രാം വരെ ആണ് നിലവില്‍ ഉപ്പ് ഉപയോഗിക്കുന്നത്.

മാത്രമല്ല ഒരാളുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതിനും ഉപ്പ് കാരണമാകുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 2013 മാര്‍ച്ച് 6 ന് നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഉപ്പ് പ്രതിരോധത്തെ തകര്‍ത്ത് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്,
റുമറ്റോയിഡ്, ആര്‍ത്രറ്റിസ്, തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് പ്രതിപാദിച്ചിരിക്കുന്നത്.

Mathrubhumi

-- 

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment