കഷണ്ടി 'ഹൃദ്രോഗസാധ്യത'യുടെ സൂചനയെന്ന് പഠനം
ടോക്കിയോ: കഷണ്ടിയുള്ള പുരുഷന്മാരുടെ 'തലവര' മാറുന്നില്ല. കഷണ്ടിയുള്ളവരില്‍ 'മുടിയന്മാരെ' അപേക്ഷിച്ച് ഹൃദ്രോഗസാധ്യത 32 ശതമാനം അധികമാണെന്ന് പുതിയൊരു പഠനം പറയുന്നു. ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്.
പക്ഷേ, പുകവലിയും അമിതവണ്ണവും പോലെ അത്ര അപകടകരമല്ല കഷണ്ടി. അതുകൊണ്ട് കഷണ്ടിയെക്കുറിച്ചൊര്‍ത്ത് ബേജാറാവേണ്ടെന്നാണ് ഗവേഷകരുടെ ഉപദേശം. കഷണ്ടി കയറിത്തുടങ്ങുമ്പോഴെ ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിതശൈലി ചിട്ടപ്പെടുത്തിയാല്‍ മതി. ചെറുതായി നെറ്റി കേറിയിട്ടുള്ളവര്‍ തീരെ ആശങ്കപ്പെടേണ്ട. തലയുടെ ഉച്ചിവരെയെത്തുന്ന കഷണ്ടിക്കാര്‍ മാത്രമേ പേടിക്കേണ്ടതുള്ളൂവെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. തൊമൊഹിദെ യമാദ പറയുന്നത്.
37000 പുരുഷന്‍മാരില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നത്. ചില പുരുഷഹോര്‍മോണുകളും രക്തധമനിയിലെ സമ്മര്‍ദവും ഇന്‍സുലിന്‍ പ്രതിരോധവും ഒക്കെ മുടിയെയും ഹൃദയത്തെയും ഒരുപോലെ ബാധിച്ചേക്കാം. ഇതാണ് ഹൃദ്രോഗവും കഷണ്ടിയും തമ്മിലുള്ള ബന്ധം.
പ്രായവും പാരമ്പര്യവും രോഗസാധ്യതയെ സ്വാധീനിക്കുമെന്നും പഠനം പറയുന്നു. 50 വയസ്സെത്തിയ 50 ശതമാനം പുരുഷന്‍മാര്‍ക്കും എഴുപതിലെത്തിയ എണ്‍പത് ശതമാനത്തിനും കഷണ്ടിയുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
Mathrubhumi
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment