സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്
Published on 03 May 2013
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഹരിത വി. കുമാറിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. 22 വര്‍ഷത്തിനുശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത്.
ആദ്യ നാല് റാങ്കുകളില്‍ മൂന്നും നേടിയത് മലയാളികളാണ്. കൊച്ചി സ്വദേശി വി.ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി.
ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങില്‍ ബിരുദധാരിയായ ഹരിത നാലാം തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതന്നത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയിട്ടുള്ള ഹരിത നേരത്തെയെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷകളിലും മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു. സാമ്പത്തികശാസ്ത്രവും മലയാളവും മെയിന്‍ വിഷയങ്ങളായെടുത്താണ് ഹരിത മികച്ച വിജയം നേടിയത്.

Mathrubhumi
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment