Thursday, 4 July 2013

҉YOUR-MAILS GROUP ҉ സൗദി: ആശ്രിത വീസയിലുള്ളവര്‍ക്ക് ഒട്ടേറെ തൊഴില്‍ ആനുകൂല്യങ്ങള്‍.




സൗദി: ആശ്രിത വീസയിലുള്ളവര്‍ക്ക് ഒട്ടേറെ തൊഴില്‍ ആനുകൂല്യങ്ങള്‍

മനോരമഓണ്‍ലൈന്‍

ജിദ്ദ • നിതാഖാത്ത് നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടിയ അറിയിപ്പിനൊപ്പം ആശ്രിതവീസയിലെത്തിയവര്‍ക്കു സൗദിയില്‍ ജോലി ചെയ്‌യുന്നതിനുള്ള വ്യവസ്ഥകളും സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഒ്‌ട്ടേറെ പേര്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതികളാണു പ്രാബല്യത്തില്‍ വരിക.

ആശ്രിത വീസയിലെത്തിയവര്‍ക്കു ജോലി ചെയ്‌യാനുള്ള വ്യവസ്ഥകള്‍ ഇവയാണ് • 18 വയസ് തികഞ്ഞിരിക്കണം • ചുരുങ്ങിയത് ഒരു വര്‍ഷം സൗദിയില്‍ താമസിച്ചിരിക്കണം • സ്ഥാപനയുടമയുടെ അനുമതി വേണം • സ്ഥാപനം സൗദിവല്‍ക്കരണ യോഗ്യതയുള്ളതാവണം. • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിക്കു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണം • തൊഴിലിന് അനുസൃതമായ ലൈസന്‍സ് നേടണം •ആരോഗ്യ സ്ഥാപനങ്ങളിലെ ജോലിക്കു സൗദി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ലൈസന്‍സ് നേടുകയും വേണം • എന്‍ജിനീയറിങ്് ജോലിക്ക് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. • കുടുംബനാഥന്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയും ആശ്രിതന്‍റെ തൊഴില്‍ കരാര്‍ നിലനില്‍ക്കുകയും ചെയ്താല്‍ ആശ്രിതന്‍റെ തൊഴില്‍ പെര്‍മിറ്റ് നിലനില്‍ക്കുവോളം കുടുംബനാഥനു രാജ്യത്ത് തുടരാം. പിന്നീട് ആശ്രിതന്‍റെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്പോള്‍ രക്ഷിതാവിന് ആശ്രിതന്‍റെ ഇഖാമയിലേക്ക് (താമസാനുമതി) മാറുകയും ചെയ്‌യാം • ആശ്രിത വീസയിലുള്ളവര്‍ ജോലിയില്‍ തുടരുവോളം രക്ഷിതാവിന്‍റെ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചാലും സ്ഥാപന ഉടമയ്ക്ക് എക്സിറ്റ് അടിക്കാന്‍ അനുവാദമുണ്ടാകില്ല • ആശ്രിതനായ തൊഴിലാളിക്കു വേണമെങ്കില്‍ ജോലി ഉപേക്ഷിച്ച് ആശ്രിത വീസയിലേക്കു തിരിച്ചു മാറുകയോ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലുടമയിലേക്കു മാറുകയോ ചെയ്‌യാം • എന്നാല്‍ ആശ്രിതരുടെ പേരിലക്ക് മാറി ഒരു വര്‍ഷത്തിനു ശേഷമേ പുതിയ സ്ഥാപനങ്ങളിലേക്കു മാറാനാകൂ
--

regards


__,_._,___

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment