Friday, 5 September 2014

҉YOUR-MAILS GROUP ҉ ~ ജിമെയില് അക്കൗണ്ടിന്റെ ബാക്കപ്പ് എങ്ങനെയെടുക്കാം? ~



നിങ്ങളുടെ ജിമെയില് അക്കൗണ്ടിന്റെ ബാക്കപ്പ് എങ്ങനെയെടുക്കാം? ഇവിടെ ഉത്തരം തേടുന്ന ചോദ്യമിതാണ്. പലതരത്തില് ജിമെയില് ബാക്കപ്പ് എടുക്കാമെന്നതാണ് ഏറ്റവും ലളിതമായ ഉത്തരം.

എന്തിനാണ് ജിമെയില്ബാക്കപ്പ് എന്നതായിരിക്കും അടുത്ത ചോദ്യം. പ്രത്യേകിച്ചും ജിമെയിലില്സന്ദേശങ്ങള്ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തപ്പോള്‍. നാം സൂക്ഷിക്കുന്ന ഏതൊരു ഡേറ്റയുടെയും ബാക്കപ്പ് സൂക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല രീതി. ജിമെയില്സെര്വര്അടുത്തിടെയായി പലപ്പോഴും ഡൗണാകുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടാകുമല്ലോഎന്നുമാത്രമല്ല ഏതാനും ദിവസങ്ങള്ക്കുമുമ്പ് ഒരു ലക്ഷത്തിലേരെ പേരുടെ ജിമെയില്അക്കൗണ്ടുകള്ശൂന്യായിപ്പോകുകയും ചെയ്തു. ഇനി അഥവാ ഏതെങ്കിലും കാരണത്താല്നിങ്ങള്ഡിലീറ്റ് ചെയ്തുപോയ സന്ദേശങ്ങള്വീണ്ടും ലഭിക്കണമെങ്കില്ഗൂഗിളിന്റെ പെയ്ഡ് സര്വീസ് ഉപയോഗിക്കേണ്ടിവരും. നേരത്തെത്തന്നെ ബാക്കപ്പ് സൂക്ഷിക്കുകയാണെങ്കില് പ്രശ്നവും ഒഴിവാക്കാമല്ലോ.

ഇനി ജിമെയില്ബാക്കപ്പ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. പ്രധാനമായും മൂന്ന് തരത്തില്ജിമെയില്ബാക്കപ്പ് ചെയ്യാം.

-മെയില്ക്ലയന്റ് വഴി

നിങ്ങളുടെ ഡെസ്ക്ടോപ്പില്പ്രവര്ത്തിപ്പിക്കുന്ന ഔട്ട്ലുക്ക്, ഔട്ട്ലുക്ക് എക്സ്പ്രസ്, ഇവൊല്യൂഷന്പോലുള്ള -മെയില്ക്ലയന്റിലേക്ക് ജിമെയില്അക്കൗണ്ടിന്റെ ബാക്കപ്പ് നിര്മ്മിക്കാം. ഇതിനായി

  • നിങ്ങളുടെ ജിമെയില് അക്കൗണ്ട് തുറന്ന് Settings > Forwarding and POP/IMAP എടുക്കുക.
  • POP Download എന്നിടത്ത് ഒന്നാമത്തെ ഓപ്ഷനായ Enable POP for all mail സെലക്ട് ചെയ്യുക.
  • Save Changes ബട്ടണ് അമര്ത്തുക. ഇതോടെ ജിമെയിലിലെ കോണ്ഫിഗറേഷന് കഴിഞ്ഞു.
  • ഇനി നിങ്ങളുടെ -മെയില് ക്ലയന്റ് കോണ്ഫിഗര് ചെയ്യണം. ഇതിന് ആദ്യം -മെയില് ക്ലയന്റ് പ്രവര്ത്തിപ്പിക്കുക.
  • പുതിയ ഇമെയില് അക്കൗണ്ട് ആഡ് ചെയ്യാന് Add a new e-mail account ക്ലിക്ക് ചെയ്യുക. ഇത് ഔട്ട്ണ്ക്കിലെ ഓപ്ഷനാണ്. മറ്റു -മെയില് ക്ലയന്റുകളില് സമാനമായ ഓപ്ഷന് ഉണ്ടാകും. അത് കണ്ടെത്തി ക്ലിക്ക് ചെയ്യുക.
  • സെര്വര് ടൈപ്പ് POP3 സെലക്ട് ചെയ്യണം.
  • അതിനുശേഷം ജിമെയില് അക്കൗണ്ടിന്റെ യൂസര്നെയിമും പാസ്വേഡും നല്കുക. അതോടൊപ്പം ഫസ്റ്റ്നെയിം, അക്കൗണ്ട് നെയിം പോലുള്ള വിവരങ്ങളും നല്കാവുന്നതാണ്.
  • നിങ്ങളുടെ ലോക്കല് കമ്പ്യൂട്ടറിനെ സെര്വറുമായി ആശയവിനിമയം നടത്തുന്നതിന് സെര്വര് ഇന്ഫര്മേഷന് നല്കേണ്ടതുണ്ട്. ഇവിടെ Incoming mail server (POP3) ആയി pop.gmail.com-ഉം Outgoing mail server (SMTP) ആയി smtp.gmail.com-ഉം നല്കുക.
  • ഇത് നല്കിയില്ലെങ്കില് ജിമെയിലുമായി നിങ്ങളുടെ ലോക്കല് കമ്പ്യൂട്ടറിന് കണക്ട് ചെയ്യാന് സാധിക്കില്ല. -മെയില് ക്ലയന്റില്നിന്ന് ജിമെയില് ആക്സസ് ചെയ്യാന് പിന്നീടെപ്പോഴെങ്കിലും പ്രശ്നമനുഭവപ്പെടുന്നുണ്ടെങ്കില് സെര്വര് ഇന്ഫര്മേഷന് മാറിയിട്ടുണ്ടോ എന്ന് ആദ്യമേ പരിശോധിക്കാനും മറക്കരുത്.
  • ആഡ് ചെയ്ത അക്കൗണ്ടിന്റെ Properties എടുത്ത് Server ടാബില് Outgoing Mail Server എന്നിടത്ത് My server requires authentication എനേബിള് ചെയ്യുക.
  • Advanced ടാബ് ക്ലിക്ക് ചെയ്ത് This server requires an encrypted connection (SSL) എന്ന രണ്ട് ചെക്ക്ബോക്സും ടിക്ക് ചെയ്യുക. കൂടാതെ Incoming server (POP3) എന്നിടത്ത് 995 എന്നും Outgoing server (SMTP) എന്നിടത്ത് 465 എന്നും നല്കുക.
  • OK ബട്ടണ് ക്ലിക്ക് ചെയ്യുക.

ഇതോടെ നിങ്ങളുടെ ജിമെയില്അക്കൗണ്ട് ലോക്കല്കമ്പ്യൂട്ടറിലെ -മെയില്ക്ലയന്റില്കോണ്ഫിഗര്ചെയ്തുകഴിഞ്ഞു. ഇനി നിങ്ങളുടെ ജിമെയില്അക്കൗണ്ടിലെ എല്ലാ മെയിലുകളും -മെയില്ക്ലയന്റിലേക്ക് കോപ്പി ചെയ്യപ്പെടും.

മറ്റൊരു ജിമെയില്അക്കൗണ്ടില്

ഇനി പറയുന്ന രണ്ട് രീതികള്ഓണ്ലൈന്ആയിത്തന്നെ ജിമെയില്അക്കൗണ്ടിന്റെ ബാക്കപ്പ് സൂക്ഷിക്കുന്ന രീതിയാണ്. ലോക്കല്കമ്പ്യൂട്ടര്ഫോര്മാറ്റ് ചെയ്യപ്പെടുകയോ മറ്റോ ചെയ്യുമ്പോള്ബാക്കപ്പ് നഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാല്ഓണ്ലൈന്ബാക്കപ്പ് സൂക്ഷിക്കുമ്പോള് പ്രശ്നം ഉദിക്കുന്നതേയില്ല.

സാധാരണഗതിയില്മറ്റൊരു -മെയില്അക്കൗണ്ട് നിര്മ്മിച്ച് അതിലേക്ക് ബാക്കപ്പ് കോപ്പി ചെയ്യുകയാണ് പതിവ്. ആദ്യമായി മറ്റൊരു ജിമെയില്അക്കൗണ്ടിലേക്ക് തന്നെ ബാക്കപ്പ് എടുക്കുന്നതെങ്ങനെയെന്ന് നോക്കാം.

  • ബാക്കപ്പ് സൂക്ഷിക്കാനായി പുതിയൊരു ജിമെയില് അക്കൗണ്ട് നിര്മ്മിക്കുക.
  • പുതിയ അക്കൗണ്ട് തുറന്ന് Settings -> Accounts and Import എടുക്കുക.
  • Check mail using POP3 എന്നതിനുനേരെയുള്ള Add POP3 email account ബട്ടണ് ക്ലിക്ക് ചെയ്യുക.
  • ഇപ്പോള് പ്രത്യക്ഷപ്പെടുന്ന വിന്ഡോയില് ബാക്കപ്പ് ചെയ്യപ്പെടേണ്ട -മെയില് അക്കൗണ്ട് നല്കുക.

ഏതാനും ചില സ്റ്റെപ്പുകളിലൂടെ വളരെ വേഗത്തില്ജിമെയില്ബാക്കപ്പ് സൂക്ഷിക്കാന്സാധിക്കുന്ന ഒരു മാര്ഗ്ഗമാണിത്.

ഹോട്ട്മെയില്അക്കൗണ്ട് വഴി

മുകളില്പറഞ്ഞ രീതിക്ക് ചില പോരായ്മകളുണ്ട്. ജിമെയില്അക്കൗണ്ട് തന്നെ ഉപയോഗിക്കുന്നതിനാല്ജിമെയില്സെര്വര്ഡൗണാകുന്നയവസരത്തില്ബാക്കപ്പ് അക്കൗണ്ടും ഉപയോഗിക്കാന്സാധിക്കില്ല എന്നതാണ്. കൂടാതെ ജിമെയിലിന് തന്നെ എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്ബാക്കപ്പിനെയും അത് ബാധിക്കും. എന്നുമാത്രമല്ല പലപ്പോഴും ജിമെയില്അക്കൗണ്ട് ഉപയോഗിച്ചുള്ള ബാക്കപ്പ് എല്ലാ മെയിലുകളെയും ബാക്കപ്പ് ചെയ്യുന്നതായി കണ്ടിട്ടുമില്ല.

ഇതിനൊരു പരിഹാരമാണ് ഹോട്ട്മെയില്അക്കൗണ്ടിലേക്ക് ട്രൂസ്വിച്ച് എന്ന സര്വീസ് വഴി ബാക്കപ്പ് സൃഷ്ടിക്കുന്നത്. ഇതുവഴി -മെയില്സന്ദേശങ്ങള്‍, അഡ്രസ്ബുക്ക് എന്നിവയെല്ലാം ബാക്കപ്പ് ചെയ്യാന്സാധിക്കും. ഇതിനായി

  • ആദ്യം ഒരു ഹോട്ട്മെയില് അക്കൗണ്ട് തുടങ്ങുക.
  • അതിനുശേഷം https://secure5.trueswitch.com/winlive/ എന്ന യുആര്എല്വഴി ട്രൂസ്വിച്ചിന്റെ വിന്ഡോസ് ലൈവിനുവേണ്ടിയുള്ള പ്രത്യേക പേജില് എത്തുക.
  • Other e-mail എന്നിടത്ത് ജിമെയില് അക്കൗണ്ടിന്റെ വിലാസവും പാസ്വേഡും നല്കുക.
  • Hotmail e-mail എന്നിടത്ത് ബാക്കപ്പ് ചെയ്യാനായി നിര്മ്മിച്ച ഹോട്ട്മെയില് അക്കൗണ്ടിന്റെ വിലാസവും പാസ്വേഡും നല്കുക.
  • താഴെയുള്ള ഓപ്ഷനുകള് ആവശ്യമായത് ടിക്ക് ചെയ്ത് ഏറ്റവും താഴെ Copy to Windows Live Hotmail എന്ന ബട്ടണ് ക്ലിക്ക് ചെയ്യുക.

ഇനി നിങ്ങളുടെ ഹോട്ട്മെയില്അക്കൗണ്ട് തുറന്ന് നോക്കൂ. ജിമെയില്അക്കൗണ്ടിന്റെ ഒരു ശരിപ്പകര്പ്പ് അവിടെ സൃഷ്ടിക്കപ്പെട്ടിരിക്കും.

 

-- 

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/d/optout.

No comments:

Post a Comment