Friday, 5 September 2014

҉YOUR-MAILS GROUP ҉ ~ പത്തു വയസ്സുകാരന്‍ സൗദി മാധ്യമങ്ങളിലെ ഹീറോ ~



 

 

പത്തു വയസ്സുകാരന്‍ സൗദി മാധ്യമങ്ങളിലെ ഹീറോ

ജിദ്ദ:  ഫൈസല്‍ അബ്ദുറഹ്മാന്‍ അല്‍ ഗാംദി എന്ന പത്തു വയസ്സുകാരന്‍ പയ്യന്‍ ഇപ്പോള്‍ സൗദി മാധ്യമങ്ങളിലെ ഹീറോ ആയിരിക്കുകയാണ്. കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടവേളയിലെ സമയത്ത് നടന്ന ആഘോഷ പരിപാടികള്‍ക്കിടയില്‍  ഗ്രൗണ്ടിന്റെ നടുവില്‍ നിന്നും പൊന്തി വന്നു ഗ്യാലറിയിരുന്ന അബ്ദുല്ല രാജാവിനു തന്റെ കയ്യിലെ വജ്ര പന്ത് നല്‍കി അതില്‍ സ്പര്‍ശിച്ച് സ്‌പോര്‍ട്‌സ് സിറ്റി ഉദ്ഘാടനം ചെയ്യാന്‍ രാജാവിനോട്  ആവശ്യപ്പെടുന്ന രംഗമാണു ഫൈസല്‍ അബ്ദുര്‍ റഹ്മാന്‍ ഗാംദിയെ സൗദി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചാ വിഷയമാക്കിയത്.

തന്നെ സമീപിച്ച ഫൈസലിനു അബ്ദുല്ല രാജാവു തന്റെ ഡ്യുപോണ്ട് പേന സമ്മാനമായി നല്‍കുകയും രാജാവിന്റെ പേനക്ക് സൗദിയിലെ സമ്പന്നര്‍ ഇരുപതു ലക്ഷം റിയാല്‍ വരെ  (മൂന്നേക്കാല്‍ കോടി ഇന്ത്യന്‍ രൂപയോളം) വില പറഞ്ഞിട്ടും അത് നല്‍കാന്‍ ഫൈസല്‍ വിസമ്മതിക്കുകയും ചെയ്തതും പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്‍ തരംഗമാവുകയാണു.

 

തന്റെ ജീവിതാവസാനം വരെ ഒരു വലിയ നിധിയായി ഈ പേന താന്‍ സൂക്ഷിക്കുമെന്നാണ്  ഫൈസല്‍ പേനക്ക് വില പറഞ്ഞവരോടു മറുപടി നല്‍കിയത്. ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷി നിര്‍ത്തി നടത്തപ്പെട്ട ഉദ്ഘാടന ചടങ്ങുകളിലെ പ്രധാന ആകര്‍ഷണവും ഫൈസലിന്റെ പ്രകടനമായിരുന്നു. 170 കുട്ടികളില്‍ നിന്നു ഓഡിഷനിലൂടെയാണു ഫൈസലിനു ഈ പ്രകടനം അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്.

 

-- 

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/d/optout.

No comments:

Post a Comment