Saturday, 1 June 2013

҉YOUR-MAILS GROUP ҉ ഗാനം >>> ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്

ചിത്രം - പാഥേയം (1993)
രചന - കൈതപ്രം
സംഗീതം - രവി ബോംബെ
ആലാപനം - ഡോ: കെ.ജെ. യേശുദാസ്

Video

Mp3

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം
( ചന്ദ്രകാന്തം...)

ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (
ആതിരാപ്പെണ്ണിന്റെ)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം
(ചന്ദ്രകാന്തം...)

കുങ്കുമം ചാർത്തിയ പൊന്നുഷസ്സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു (
കുങ്കുമം)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു(2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)


--
-- 
Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment