തീവണ്ടിക്കുനേരെ മയിലിന്റെ ചാവേര്‍ ആക്രമണം
ചെന്നൈ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ പൈലറ്റ് കാബിനില്‍ കടന്ന മയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ കൊത്തി പരിക്കേല്പിച്ചു. അരിശം തീരാതെ കാബിന്‍ ജാലകങ്ങള്‍ കൊത്തിപ്പൊളിച്ചു. മധുരൈ-ചെങ്കോട്ട ലൈനില്‍ പാസഞ്ചര്‍ട്രെയിനിനു നേരെയാണ് മയിലിന്റെ ആക്രമണം നടന്നത്. എന്‍ജിന്‍ ശബ്ദം കേട്ട് പ്രകോപിതരായതാണെന്നു കരുതുന്നു. ട്രാക്കിന് വശത്തായി മേയുന്ന മയിലുകളില്‍ ഒന്ന് എന്‍ജിനു മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വശത്തെ ജാലകത്തിലൂടെ അകത്തുകയറി ആദ്യം കണ്ട മനുഷ്യനുനേരെ ആക്രമണം തൊടുത്തു. അസി. ലോകോ പൈലറ്റ് അലഗുരാജ രാജപാളയം ആസ്പത്രിയില്‍ കൊത്തേറ്റ പരിക്കുകളോടെ ചികിത്സയിലാണ്. മയില്‍ കാബിന് അകത്തുതന്നെ ചത്തു വീണു. എന്‍ജിന്റെ ഒരുഭാഗത്തെ ചില്ലുകള്‍ പൊളിഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ പാസഞ്ചര്‍സര്‍വീസിനിടെ വിരുതുനഗരം ജില്ലയിലെ തിരുതാങ്ങല്‍വെച്ചാണ് ആക്രമണമുണ്ടായത്. ഇവിടെ വന്യമൃഗങ്ങള്‍ മേയുന്ന കാടുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ്. എന്‍ജിന്‍ കടന്നു പോവുമ്പോള്‍ പ്രകോപിതരായി ചില മൃഗങ്ങള്‍ ശബ്ദവും ചലനങ്ങളും ഉണ്ടാക്കാറുണ്ടെങ്കിലും ആക്രമണം ഉണ്ടാവുന്നത് ആദ്യമാണെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാസഞ്ചര്‍വണ്ടി ഒരുമണിക്കൂര്‍ വൈകി ചെങ്കോട്ടയ്ക്ക് സര്‍വീസ് തുടര്‍ന്നു. Mathrubhumi |
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.