Monday, 21 January 2013

҉YOUR-MAILS GROUP ҉ ചൊവ്വയില്‍ 1500 കിലോമീറ്റര്‍ നീളത്തിലൊരു പ്രാചീന നദി


 

ചൊവ്വയില്‍ 1500 കിലോമീറ്റര്‍ നീളത്തിലൊരു പ്രാചീന നദി

Posted on: 19 Jan 2013

 

 


ചൊവ്വാഗ്രഹത്തില്‍ ഒരു പ്രാചീന നദിയുടെ അവശേഷിപ്പ് യൂറോപ്യന്‍ ഗവേഷകര്‍ കണ്ടെത്തി. ചൊവ്വാപ്രതലത്തില്‍ ഒരു കാലത്ത് വെള്ളമൊഴുകിയിരുന്നു എന്ന നിഗമനത്ത ശരിവെയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ESA)
യിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഏജന്‍സി വിക്ഷേപിച്ച 'മാഴ്‌സ് എക്‌സ്പ്രസ്സ്' (Mars Express) പേടകം കഴിഞ്ഞ വര്‍ഷം ചൊവ്വയില്‍നിന്ന് പകര്‍ത്തിയ പ്രാചീന നദീതട ദൃശ്യങ്ങളാണ് ഗവേഷകരിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രചീന നദീതടം ചൊവ്വാപ്രതലത്തില്‍ തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതായി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഗവേഷകര്‍ അറിയിച്ചു. ശാസ്ത്രലോകത്താകെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് മാഴ്‌സ് എക്‌സ്പ്രസ്സ് പകര്‍ത്തിയ നദീതട ദൃശ്യങ്ങള്‍.


ചൊവ്വയില്‍ റ്യൂല്‍ വാലിസ് (Reull Vallis) എന്ന് പേരിട്ട പ്രദേശത്ത് കാണപ്പെടുന്ന നദീതടത്തിന് 1500 കിലോമീറ്റര്‍ നീളമുണ്ട്. കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ള ആ നദിക്ക്, ഭൂമിയിലെ നദികളെപ്പോലെ തന്നെ കൈവഴികളും മറ്റ് ഉപനദികളുമുണ്ട്. ചില സ്ഥലങ്ങളില്‍ നദിയുടെ വീതി ആറു കിലോമീറ്ററിലധികം വരും. മാത്രമല്ല, ചില സ്ഥലങ്ങളില്‍ ആയിരം അടിയിലേറെ താഴ്ച നദീതടത്തിനുള്ളതായും ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു.

നദീതടത്തിന്റെ താഴ്ചയില്‍ നിന്ന്, ഒരു കാലത്ത് അതിലൂടെ വന്‍തോതില്‍ വെള്ളമൊഴുകിയിരുന്നതായും അവിടെ ഹിമപാളികളുണ്ടായിരുന്നതായും ഗവേഷകര്‍ കരുതുന്നു. റ്യൂല്‍ വാലീസിലൂടെ 350 - 180 കോടി വര്‍ഷത്തിനിടയ്ക്ക് വെള്ളമൊഴുകിയിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 'ഹെസ്‌പേറിയന്‍ യുഗം' (Hesperian period) എന്നറിയപ്പെട്ട കാലമായിരുന്നു അത്.


പ്രാചീനകാലത്ത് മഞ്ഞുപാളികളുടെ വന്‍തോതിലുള്ള നീക്കം നടന്നിട്ടുള്ള ഭൗമ മേഖലകളുമായി, ചൊവ്വാപ്രതലത്തിലെ ആ പ്രദേശത്തിന് വലിയ സാമ്യം കാണുന്നതായി ഗവേഷകര്‍ പറയുന്നു.

ചിത്രത്തില്‍ കാണുന്ന കനാലുകള്‍ ഒരുപക്ഷേ, ഒരു നദിയുടേത് ആയിക്കൊള്ളണം എന്നില്ലെന്ന് ചില ഗവേഷകര്‍ കരുതുന്നു. നദികളുടെ ഒരു പരമ്പര തന്നെ പോയ കാലത്ത് അവിടെ ഉണ്ടായിട്ടുണ്ടാകാമെന്ന് അവര്‍ വാദിക്കുന്നു.

ഒരുപക്ഷേ, വെള്ളമൊഴുകിയതിന്റെ അടയാളം ആകില്ല ആ ചാലുകളെന്ന് കരുതുന്നവരുമുണ്ട്. ലാവ ഒഴുകിയത് ആയിക്കൂടേ എന്നവര്‍ ചോദിക്കുന്നു. ഏതായാലും, കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കാലാവസ്ഥയല്ല ഇപ്പോഴെന്നും, നാടകീയമായ കാലവസ്ഥാമാറ്റത്തിന് ചൊവ്വാഗ്രഹം വിധേയമായിട്ടുണ്ടെന്നും പുതിയ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു.


സൂക്ഷ്മരൂപത്തിലെങ്കിലും ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോ എന്നറിയാന്‍ ശാസ്ത്രലോകം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയേകുന്നതാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ക്യൂരിയോസിറ്റി വാഹനം ഇതേ ചോദ്യത്തിനുള്ള ഉത്തരം തേടി ഇപ്പോള്‍ ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം തുടരുകയാണ്

 

 

 

Regards,

 


--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment