Saturday, 26 January 2013

҉YOUR-MAILS GROUP ҉ ഗാനം >>> മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു


ചിത്രം - അച്ഛനും ബാപ്പയും
രചന - വയലാര്‍ രാമവര്‍മ്മ
സംഗീതം - ജി. ദേവരാജന്‍
ആലാപനം - കെ.ജെ. യേശുദാസ്‌


മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു
മനസ്സു പങ്കു വച്ചു
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു

ഹിന്ദുവായി മുസ്സല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങള്‍
ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു
(മനുഷ്യന്‍..)

സത്യമെവിടെ? സൗന്ദര്യമെവിടെ?
സ്വാതന്ത്ര്യമെവിടെ? നമ്മുടെ
രക്തബന്ധങ്ങളെവിടെ?
നിത്യസ്നേഹങ്ങളെവിടെ?
ആയിരം യുഗങ്ങളില്‍ ഒരിക്കല്‍
വരാറുള്ളോരവതാരങ്ങളെവിടെ?
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു
(മനുഷ്യന്‍..)



-- 
Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
To unsubscribe from this group, send email to your-mails+unsubscribe@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment