Monday, 21 January 2013

҉YOUR-MAILS GROUP ҉ ~ അതിര്‍ത്തികടന്ന് സുനാമി ഇറച്ചി വരുന്നു ~



അതിര്‍ത്തി കടന്ന് സുനാമി ഇറച്ചി വരുന്നു


പള്ളുരുത്തി: തമിഴ്‌നാടന്‍ അതിര്‍ത്തി കടന്ന് 'ഇറച്ചിപ്പെട്ടികള്‍' കേരളത്തിലേക്ക്. 'സുനാമി ഇറച്ചി' എന്ന് കൊച്ചിയില്‍ അറിയപ്പെടുന്ന ഇറച്ചിവേസ്റ്റാണ് പെട്ടികളിലാക്കി കേരളത്തിലേക്ക് കടത്തുന്നത്.ആടുമാടുകളുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളും ഇറച്ചിയും എടുത്ത ശേഷം, വേസ്റ്റാകുന്ന ഭാഗങ്ങള്‍ വെട്ടിനുറുക്കി പെട്ടികളാലാക്കി കടത്തുകയാണ്.

മാടുകളുടെ തല, കരള്‍ഭാഗങ്ങള്‍, കുടലുകള്‍ എന്നിവയാണ് പ്രധാനമായും അതിര്‍ത്തി കടന്നെത്തുന്നത്. ഇതോടൊപ്പം സാധാരണ ഇറച്ചി കൂട്ടിച്ചേര്‍ത്ത് ഹോട്ടലുകള്‍ക്കാണ് സപ്ലൈ ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ ഹോട്ടലുകാര്‍ക്കും ഇതിനോടാണ് താല്പര്യം.

ഫിലിംപെട്ടികളിലാക്കി, തീവണ്ടി മാര്‍ഗം സുനാമി ഇറച്ചി കൊച്ചിയില്‍ എത്തിക്കുന്നതായി കൊച്ചി മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ പരാതിപ്പെടുന്നു.ണകോയമ്പത്തൂര്‍, സേലം മേഖലകളില്‍ നിന്നാണ് ഇറച്ചിപ്പെട്ടികള്‍ വരുന്നത്. തീവണ്ടികളിലായതിനാല്‍ പരിശോധന ഇല്ല. മാംസക്കയറ്റുമതി സ്ഥാപനങ്ങളാണ് വേസ്റ്റ് ഇറച്ചി കടത്തിവിടുന്നതത്രെ.

കൊച്ചിയില്‍ ഇത്തരം ഇറച്ചി വീടുകളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. സൈക്കിളില്‍ ഇറച്ചി വില്പന വ്യാപകമാകുകയാണ്. കുറഞ്ഞ വിലയ്ക്ക് മാടുകളുടെ കരള്‍ ഉള്‍പ്പെടെ സൈക്കിളില്‍ കൊണ്ടുനടന്ന് വില്ക്കുന്നുണ്ട്. പശ്ചിമകൊച്ചിയില്‍ നഗരസഭയുടെ അറവുശാല പ്രവര്‍ത്തിക്കാത്തതിനാല്‍ വൃത്തിഹീനമായ കേന്ദ്രങ്ങളിലാണ് കന്നുകാലികളുടെ അറവ്. നഗരസഭയുടെ അറവുശാല വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നു.

മാര്‍ക്കറ്റുകളിലും, റോഡരികിലുമെല്ലാം 'കശാപ്പ്' നടക്കുകയാണ് . കൊച്ചി നഗരസഭയുടെ അറവുശാല പ്രവര്‍ത്തിക്കാത്തതിനാല്‍, ഇറച്ചി പരിശോധനയ്ക്ക് കൊച്ചി നഗരസഭ താല്പര്യമെടുക്കുന്നില്ല. പശ്ചിമകൊച്ചിയില്‍ അംഗീകൃത രീതിയില്‍ കശാപ്പ് നടത്താനാവില്ല. നിയമപരമായ നടപടിയെടുത്താല്‍ ഒരൊറ്റ ഇറച്ചിക്കടയും പ്രവര്‍ത്തിക്കാനുമാകില്ല.

മൃഗങ്ങളെ കശാപ്പിനു മുമ്പും, അറവിനു ശേഷം മാംസവും വെറ്ററിനറി ഡോക്ടര്‍ പരിശോധിക്കണമെന്നാണ് ചട്ടം. അതിനുശേഷം ഇറച്ചിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. സ്വന്തമായി അറവുശാലയില്ലാത്തതിനാല്‍ കൊച്ചി നഗരസഭയ്ക്ക് ഇതൊന്നും ചെയ്യുവാന്‍ തല്ക്കാലം നിര്‍വാഹമില്ല.

നടപടി എടുക്കുവാന്‍ തുടങ്ങിയാല്‍ ഇറച്ചിക്കച്ചവടം പൂര്‍ണമായും നില്ക്കും. അതും പ്രശ്‌നമാണ്.ണവൃത്തിഹീനമായ അറവും, പുറത്തുനിന്നുള്ള ഇറച്ചിവരവും പശ്ചിമകൊച്ചിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.


സ്‌ക്വാഡുകള്‍ പരിശോധന തുടങ്ങി

പെട്ടിയില്‍ ഇറച്ചി വരുന്ന വിവരം ലഭിച്ചതിനാല്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന തുടങ്ങിയതായി കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് പറഞ്ഞു. രണ്ടു ദിവസമായി എല്ലാ ഹോട്ടലുകളിലും ഇറച്ചി പരിശോധിക്കുന്നുണ്ട്.
 
മനോരമ  വെബ്‌ എഡിഷന്‍ 


അടിക്കുറിപ്പ് 
 സ്ക്വാട്  ഉദ്യോസ്ഥന്മാര്‍ക്ക്  നല്ലാകാലം  സ്വല്പം   ചുക്കിലി  ഉണ്ടാക്കാമല്ലോ " കോരന്  അപ്പോളും  കഞ്ഞി  കുംബിളില്‍ തന്നെ "

-- From an Email

--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment