Saturday, 12 January 2013

҉YOUR-MAILS GROUP ҉ ഗർഭപാത്രത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള കു‌ഞ്ഞിന്റെ 'കൈവയ്പ്


 

ഗർഭപാത്രത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള കു‌ഞ്ഞിന്റെ 'കൈവയ്പ്'

അരിസോണ: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഫേസ്ബുക്കിൽ രക്ഷിതാക്കൾ പോസ്റ്റ് ചെയ്ത,​ അമ്മയുടെ ഗ‌ർഭപാത്രത്തിൽ നിന്നും ഡോക്ടറുടെ വിരൽതുന്പിൽ പിടിച്ചുകൊണ്ടു പിറന്നുവീഴുന്ന കുഞ്ഞിന്റെ ഹൃദയസ്പർശിയായ ചിത്രം ഇന്രർനെറ്റിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു.

2012 ഒക്ടോബർ 9ന് ആണ് അരിസോണയിലെ ഗ്ലെണ്ടലേയിലുള്ള അലീഷ്യ അറ്റ്കിൻസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. അലീഷ്യയുടെ ഭർത്താവായ റാൻഡിയാണ് ഡോക്ടറുടെ വിരൽതുന്പിൽ പിടിച്ചുകൊണ്ടു പിറന്നുവീഴുന്ന നവജാതശിശുവിന്രെ ഹൃദയസ്പർശിയായ ചിത്രമെടുത്തത്. സിസേറിയൻ സമയത്ത് റാൻഡിയെ ലേബർ റൂമിലേക്ക് വിളിപ്പിച്ച ഡോക്ടർ തന്റെ വിരൽത്തുന്പിൽ കുഞ്ഞ് പിടിച്ചിരിക്കുന്നതും കാണിച്ചു കൊടുത്തു. ഉടൻ തന്നെ റാൻഡി ആ അപൂർവ നിമിഷം ക്യാമറയിലാക്കുകയായിരുന്നു.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പ‌ർശിയായ ചിത്രത്തിന് 1800 ഓളം  ലൈക്കുകളും,​ 500 പേ‍ർ ഷെയർ ചെയ്യുകയും,​ 260 ഓളം കമന്രുകളും ഉൾപ്പെടെ നല്ല പ്രതികരണമാണ് ലഭിച്ചത്.  

ഒരു പ്രൊഫഷണൽ ഫൊട്ടോഗ്രാഫറാണ് അറ്റ്കിൻസ്.



_

--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment