Friday, 1 February 2013

҉YOUR-MAILS GROUP ҉ ഗാനം >>> സ്മൃതി തന്‍ ചിറകിലേറി


ആല്‍ബം - ദൂരദര്‍ശന്‍ ഗീതങ്ങള്‍
രചന - കുടപ്പനക്കുന്ന്‍ ഹരി
സംഗീതം - എം. ജയചന്ദ്രന്‍
ആലാപനം - പി. ജയചന്ദ്രന്‍


സ്മൃതി തന്‍ ചിറകിലേറി ഞാനെന്‍
ശ്യാമ ഗ്രാമഭൂവിലണയുന്നു
അരയാലും കുളവും ഈ കല്‍പ്പടവും
പുനര്‍ജന്മമെനിക്കേകുന്നു
ഞാനെന്റെ ബാല്യത്തിന്‍ തീരത്തു നില്‍ക്കുന്നു
(സ്മൃതി തന്‍)

മുത്തച്ഛനിത്തിരി മധുരവുമുപ്പും ചേര്‍ത്തന്നു
ചോറൂണു നല്‍കിയ നടയില്‍ (2)
ഞാനിന്നു നില്‍ക്കേ അറിയാതെ ഓര്‍പ്പൂ...
കനവിന്‍ മധുരവും കണ്ണീരിന്നുപ്പും
ഒരു നെയ്ത്തിരിയായ്‌ തെളിയുന്നു...
ഹൃദയത്തിലെന്നുടെ പൈതൃകം...

പുഴയോരം നില്‍ക്കുമീ കൈത തന്‍ പൂപോല്‍
പാതിമെയ്‌ മറഞ്ഞെന്നെ കുളിരമ്പെയ്തവള്‍
അന്നെന്റെ മനസ്സോ മുഗ്ദ്ധസൗന്ദര്യത്തിന്‍
ആദ്യാനുഭൂതി തന്‍ ആനന്ദമറിഞ്ഞു
നറുനിലാവായെന്നും നിറയുന്നു
ഹൃദയത്തിലവളുടെ സൗന്ദര്യം

-- 
Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment