ബാങ്കില്‍ പണമടയ്ക്കാന്‍ ഇവര്‍ ബസ്സെടുത്ത് വരും Published on 22 Feb 2013 അനില്‍ മുകുന്നേരി കോഴിക്കോട്: കുട്ടിക്ക് പാവക്കുട്ടിയെ വാങ്ങാന്‍ കാര്യസ്ഥനെ സിംഗപ്പൂരിലേക്ക് വിമാനമെടുത്ത് വിട്ട ധനാഢ്യനെക്കുറിച്ചുള്ള വിവരം പത്രങ്ങളില്‍ കൗതുകവാര്‍ത്തയായിരുന്നു. അമേരിക്കന്‍പ്രസിഡന്‍റ് സ്വന്തം വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിലാണ് എങ്ങോട്ടും പോവുക. ഷോപ്പിങ്ങിനുവേണ്ടി പാരീസിലേക്ക് വിമാനമെടുത്ത് പോകുന്ന അറേബ്യന്‍കുടുംബങ്ങളുണ്ട്... ഇതൊന്നും പറഞ്ഞ് പാവങ്ങാട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. അധികൃതരെ പേടിപ്പിക്കാന്‍ നോക്കേണ്ട. കാരണം, അഞ്ചുകിലോമീറ്റര്‍ അപ്പുറത്തുള്ള ബാങ്കില്‍ പണമടയ്ക്കാന്‍ ഫാസ്റ്റ്പാസഞ്ചര്‍ ബസ്സെടുത്താണ് ഇവരുടെ യാത്ര. പണമിടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ജീപ്പ് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോഴാണ് അധികൃതര്‍ ഈ 'സൂപ്പര്‍' യാത്ര തുടങ്ങിയത്. പണം കൊണ്ടുപോകുന്ന ആള്‍മാത്രമാണ് ബസ്സില്‍ ഉണ്ടാവുക. ലഭ്യതയ്ക്കനുസരിച്ച് ബസ്സ് ചിലപ്പോള്‍ ഫാസ്റ്റ്പാസഞ്ചറും സൂപ്പര്‍ ഫാസ്റ്റുമാവും. ഡിസംബര്‍മുതല്‍ കെ.എസ്.ആര്‍.ടി.സി.യിലാണ് ഈ പണമടയ്ക്കാന്‍പോകല്‍. ഇതിനായി ബസ്സുകള്‍ കണ്ടെത്തണം എന്നതുമാത്രമല്ല അതിനായി ഒരാളെ ഡ്യൂട്ടിക്കിടുകയും വേണം. ഡീസല്‍ വിലവര്‍ധനകൊണ്ടും മറ്റും നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.യാണ് അഞ്ചുകിലോമീറ്ററില്‍ കുറഞ്ഞ യാത്ര ഇത്രയ്ക്ക് ധൂര്‍ത്താക്കുന്നത്. ആറുമാസമായിട്ടും ജീപ്പിന്റെ അറ്റകുറ്റപ്പണി കഴിയാത്തതാണ് ഇതിനു കാരണം. Mathrubhumi |
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment