സാംസങ് ഗ്യാലക്സി എസ് 4 മാര്‍ച്ച് 14 ന്
ShareThis![]()
അഭൂഹങ്ങള്‍ക്ക് മറുകുറിപ്പിറക്കി സാംസങ് ഗ്യാലക്സി എസ് നാല് മാര്‍ച്ച് 14 ന് ന്യൂയോര്‍ക്കില്‍ പുറത്തിറക്കും. ആപ്പിളിന് വെല്ലുവിളിയുമായി ആദ്യമായാണ് അമേരിക്കയില്‍ എസ് ഫോണ്‍ റിലീസ് ചെയ്യുന്നത്. ഗാലക്സി എസ് 3 കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ലണ്ടനിലാണ് പുറത്തിറക്കിയത്.
ഗ്യാലക്സി എസ് ഫോണ്‍ അവതരിപ്പിച്ചത് 2010ലാണ്. 2012ല്‍ ആപ്പിളിന്‍െറ ഐഫോണിനെ മറികടന്ന സ്മാര്‍ട്ട്ഫോണ്‍ ആണ് സാംസങ് ഗാലക്സി എസ് 3. ആന്‍ഡ്രോയിഡ് 4..2 ജെല്ലിബീന്‍ ആകും ഒ.എസ്. 4.99 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് സ്ക്രീന്‍, രണ്ട് ജിഗാഹെര്‍ട്സ് നാല് കോര്‍ എക്സിനോസ് കോര്‍ട്ടെക്സ് എ 15 പ്രോസസര്‍, 2 ജിബി റാം, 13 മെഗാപിക്സല്‍ പിന്‍ ക്യാമറ, രണ്ട് മെഗാപിക്സല്‍ മൂന്‍ ക്യാമറ, 4ജി കണക്ടിവിറ്റി, 3200 mAh ബാറ്ററി എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എസ് 4 സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമായത്. അമേരിക്കയിലെ ആപ്പിളിന്‍െറ വിപണി വിഹിതം 34 ശതമാനവും സാംസങ്ങിന്‍േറത് 32.3 ശതമാനവുമാണ്.
--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.




















,






ഡെറാഡൂണ്‍: മഹാഭാരതത്തിലെ പാഞ്ചാലിക്ക് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഒരു പിന്‍ഗാമി. അഞ്ചു സഹോദരന്‍മാരുടെ ഏകഭാര്യയായി 21 വയസുകാരിയായ രജോ വര്‍മയാണ് അഭിനവ പാഞ്ചാലിയായി മാറിയിരിക്കുന്നത്. ഓരോദിവസവും ഓരോരുത്തര്‍ക്കൊപ്പമാണ് രജോ കഴിയുന്നത്. അഞ്ചു ഭര്‍ത്താക്കന്‍മാരുമൊത്തുള്ള ദാമ്പത്യത്തില്‍ ഒന്നര വയസുള്ള മകനും ഇവര്‍ക്കുണ്ട്. മകന്റെ അച്ഛനാരാണെന്ന് അറിയില്ല. അഞ്ചു ഭര്‍ത്താക്കന്‍മാരും കുട്ടിയെ സ്വന്തം മകനായാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ ഡെറാഡൂണിലാണ് പരിഷ്കൃത സമൂഹത്തെ ആകെ അമ്പരിപ്പിച്ചുകൊണ്ട് അപൂര്‍വ ദാമ്പത്യം മുന്നോട്ടു പോകുന്നത്. 21 വയസുകാരനായ ഗുഡ്ഡുവിന്റെ ഭാര്യയായിട്ടാണ് രജോ കുടുംബത്തിലേക്ക് വരുന്നത്. പിന്നീട് ബൈജു (32), സന്ത് റാം (28), ഗോപാല്‍ (26), ദിനേഷ് (19) എന്നിവരും അവളുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. എന്നാല്‍ രേഖകളില്‍ ഗുഡ്ഡു മാത്രമാണ് രജോയുടെ ഭര്‍ത്താവ്. സഹോദരന്‍മാര്‍ക്ക് എല്ലാവര്‍ക്കും കൂടി ഒരു ഭാര്യയാണെങ്കിലും കുടുംബം സന്തുഷ്ടമാണെന്ന് ഗുഡ്ഡു പറയുന്നു. തങ്ങള്‍ക്ക് പരസ്പരം അസുയയില്ലെന്നതാണ് ഇതിനു കാരണമായി അയാള്‍ ചൂണ്ടിക്കാട്ടുന്നത്. രജോയ്ക്കും ഈ ദാമ്പത്യത്തില്‍ പരാതികളില്ല. മറ്റു സ്ത്രീകളേക്കാള്‍ അധികം പരിഗണന തനിക്കു കിട്ടുന്നുണ്െടന്ന് അഭിമാനത്തോടെ അവള്‍ പറയുന്നു. എന്നാല്‍ ഡെറാഡൂണിലെ ഗ്രാമങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ സാധാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുടുംബസ്വത്ത് വിഭജിക്കപ്പെടാതിരിക്കാന്‍ പല കുടുംബങ്ങളിലും ഇത്തരം വിവാഹങ്ങള്‍ പതിവാണ്. രജോയുടെ അമ്മയ്ക്കു തന്നെ മൂന്നു ഭര്‍ത്താക്കന്‍മാരാണ്. അവരും സഹോദരന്‍മാര്‍ തന്നെ! 


