Monday 18 March 2013

҉YOUR-MAILS GROUP ҉ Free Viza - സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു


 

സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

Published on Tue, 03/19/2013 - 09:43 ( 1 min 17 sec ago)

സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

റിയാദ്: സൗദി തൊഴില്‍നിയമത്തിലെ സുപ്രധാനമായ അനുഛേദം ഭേദഗതിചെയ്തും മറ്റൊരു അനുഛേദം ഇല്ലാതാക്കിയും തൊഴില്‍രംഗത്തെ സുപ്രധാന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന ഫ്രീ വിസ സംവിധാനം ഇല്ലാതാക്കിക്കൊണ്ടുള്ള സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
എട്ടുവര്‍ഷമായി രാജ്യത്ത് നിലവിലുള്ള തൊഴില്‍നിയമത്തിലെ 39ാം അനുഛേദം ഭേദഗതി ചെയ്യുന്നതോടെ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് കടുത്ത നിയമലംഘനമായി പരിഗണിക്കും. തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്പോണ്‍സര്‍ക്കോ സ്വയം പുറത്തുപോയി തൊഴിലെടുക്കാന്‍ തൊഴിലാളിക്കോ അനുവാദമില്ല. തന്‍െറ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും അത്തരത്തില്‍ ജോലിക്ക് നില്‍ക്കുന്നതും നിയമലംഘനമായിരിക്കും. നിയമവിരുദ്ധമായി ജോലിചെയ്യുന്നവര്‍ക്ക് ഗതാഗതസൗകര്യം നല്‍കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.
അതുപോലെ തൊഴിലാളിയെ സ്വന്തം നിലയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ സ്പോണ്‍സര്‍ക്കോ അത്തരത്തില്‍ സ്വന്തം അക്കൗണ്ടില്‍ ജോലി തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്കോ അധികാരമില്ലെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് തൊഴില്‍നിയമത്തിലെ ഭേദഗതിയും തുടര്‍നടപടികളും വൈകാതെ ഉണ്ടാകും.

_

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment