Tuesday, 19 March 2013

҉YOUR-MAILS GROUP ҉ ഫോണുകളിലെ കേമനാകാന്‍ ഗ്യാലക്സി എസ് 4 എത്തി .


 

ഫോണുകളിലെ കേമനാകാന്‍ ഗ്യാലക്സി എസ് 4 എത്തി
Sat, 03/16/2013 - 07:12 — technology

പലരും ഗ്യാലക്സി എസ് ത്രീയെ സ്നേഹിക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ചിലര്‍ക്ക് മാത്രമേ ഫോണുകളിലെ ഈ മിടുമിടുക്കനെ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇനി ആ സ്ഥാനം ഏറ്റെടുക്കാന്‍ എസ് 4 എത്തുകയാണ്. സവിശേഷതയിലും രൂപത്തിലും എസ് ത്രീയേക്കാള്‍ ബഹുകേമനാണ് സാംസങ്ങിന്‍െറ ഗ്യാലക്സി എസ് 4. കണ്ടാല്‍ സ്വന്തമാക്കാന്‍ തോന്നുന്ന അഴകിന്‍െറ ഉടമ.

സ്ക്രീനില്‍ തൊടാതെ കണ്ണുകൊണ്ടും അംഗവിക്ഷേപങ്ങള്‍ കൊണ്ടും ചലനങ്ങളാലും ഇവനെ നിയന്ത്രിക്കാന്‍ കഴിയും. സ്മാര്‍ട്ട്ഫോണുകളുടെ വലിപ്പം 4.99 ഇഞ്ചായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ കമ്പനികള്‍ അഞ്ച് ഇഞ്ചും അതില്‍ കൂടുതലും സ്ക്രീനുകളുമായി വിപണി പിടിക്കാന്‍ മത്സരിക്കുന്ന കാലമാണ്. അഞ്ച് ഇഞ്ച് മുതലുള്ള ഫോണുകള്‍ ഫാബ്ലറ്റ് എന്നാണ് അറിയപ്പെടുന്നത്. സാംസങ് എസ്4 നെ ഈ സങ്കരഗണത്തില്‍ ആണ് ഇറക്കിയിരിക്കുന്നത്. കാരണം എസ് 4ന്‍െറ സ്ക്രീന്‍ അഞ്ച് ഇഞ്ചാണ്. ഫുള്‍ ഹൈ ഡെഫനിഷന്‍ സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയാണ്. 1920 x 1080 പിക്സല്‍ ആണ് റെസല്യൂഷന്‍. മിഴിവേകാന്‍ ഒരു ഇഞ്ചില്‍ 441 പിക്സലാണുള്ളത്. 7.9 മില്ലിമീറ്ററാണ് കനം. ഇത് എസ്ത്രീയേക്കാള്‍ കുറവാണ്. അന്തരീക്ഷ താപനിലയും ഈര്‍പ്പവും അളക്കാനുള്ള സെന്‍സറുകളാണ് മറ്റൊരു പ്രത്യേകത.

1.9 ജിഗാഹെര്‍ട്സ് നാല് കോര്‍ പ്രോസസര്‍, രണ്ട് ജി. ബി റാം, ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, മാറ്റാവുന്ന 2600 എം.എ.എച്ച് ബാറ്ററി, ഫോണുപയോഗിച്ച് പണമിടപാടുകള്‍ അടക്കം നടത്താവുന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി), അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന് ഫോര്‍ജി എല്‍.ടി.ഇ, വൈ ഫൈ, ബ്ളൂടൂത്ത്, മൈക്രോ യു.എസ്.ബി, ജി.പി.എസ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

16 ജി.ബി, 32 ജി.ബി, 64 ജി.ബി മോഡലുകളില്‍ എസ് 4 ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡിട്ട് 64 ജി. ബി കൂടി സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 130 ഗ്രാമാണ് ഭാരം.
ഇപ്പോഴത്തെ സ്മാര്‍ട്ട്ഫോണുകളിലെ പതിവ് കാഴ്ചയായ എല്‍.ഇ.ഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ ക്യാമറയാണ് പിന്നില്‍ എസ് 4 നുമുള്ളത്. അരണ്ട വെളിച്ചത്തിലും വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഇത് സഹായിക്കും. എസ് ത്രീയില്‍ എട്ട് മെഗാപിക്സലായിരുന്നു. പിന്‍ ക്യാമറ രണ്ട് മെഗാപിക്സലാണ്. ഈ രണ്ട് ക്യാമറകളുമെടുക്കുന്ന ചിത്രങ്ങളും വീഡിയോകളു ംയോജിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

എയര്‍വ്യൂ, എയര്‍ ഗസ്ചര്‍ സംവിധാനമുള്ളതിനാല്‍ സ്ക്രീനിലെ ഐക്കണുകള്‍ വിരല്‍കൊണ്ട് സ്ക്രീനിന് മുകളില്‍ വീശി നിയന്ത്രിക്കാനും കോള്‍ വരുമ്പോള്‍ ഇതുപോലെ സ്വീകരിക്കാനും കഴിയും. അല്ളെങ്കില്‍ പുതിയ സംവിധാനമായ 'എയര്‍ വ്യൂ' ഉള്ളതിനാല്‍ സ്ക്രീനിന് മുന്നില്‍ കൈവീശി ചിത്രങ്ങള്‍ കാണാം. ഫോണിന്‍െറ മുന്‍ഭാഗത്തുള്ള സെന്‍സറാണ് ഈ അംഗവിക്ഷേപങ്ങള്‍ പിടിച്ചെടുത്ത് പ്രതികരിക്കുന്നത്.

ഫോണിനെ ചലിപ്പിച്ചും നിയന്ത്രിക്കാം. സ്മാര്‍ട്ട് സ്ക്രോള്‍, സ്മാര്‍ട്ട് പോസ് സംവിധാനമുള്ളതിനാല്‍ കണ്ണുകള്‍കൊണ്ട് നോക്കി സ്ക്രീന്‍ താഴേക്കും മുകളിലേക്കും സ്ക്രോള്‍ ചെയ്യാനും പ്ളേ ചെയ്യുന്ന വീഡിയോ പോസ് ചെയ്യാനും സാധിക്കും. ശരീരക്ഷമത വര്‍ധിപ്പിക്കുന്ന നടത്തവും പ്രവര്‍ത്തനങ്ങളും തുടരാന്‍ 'എസ് ഹെല്‍ത്ത്' ഉപയോഗിച്ച് സാധിക്കും.
പറയുന്നത് ടെക്സ്റ്റായും എഴുതുന്നത് സംസാരമായും പലഭാഷകളില്‍ വിവര്‍ത്തനം ചെയ്യാന്‍ 'എസ് ട്രാന്‍സ്ലേറ്റ്' എന്ന ആപ്ളിക്കേഷന്‍ സഹായിക്കും. ഫോണിനെ ടി.വിയുടെ റിമോട്ട് ആക്കാന്‍ സഹായിക്കുന്ന 'റിമോട്ട് ആപ്'' എന്ന ആപ്ളിക്കേഷനുമുണ്ട്. ഏപ്രിലില്‍ വിപണിയിലിറങ്ങും. 40,000 രൂപക്കും 45,000നും ഇടയിലാകും എസ് 4 ന്‍െറ വിലയെന്നാണ് സൂചനകള്‍.

ആപ്പിള്‍ ഐഫോണിന്‍െറ ജന്മനാടായ അമേരിക്കയില്‍ പുറത്തിറക്കുന്ന ആദ്യ ഗാലക്സി എസ് മോഡലാണിത്. 2012ല്‍ പുറത്തിറങ്ങിയ ഗ്യാലക്സി എസ് ത്രീ 400 ലക്ഷമാണ് വിറ്റഴിഞ്ഞത്. 2010 ല്‍ ആണ് ആദ്യ ഗാലക്സി എസ് ഫോണ്‍ സാംസങ് പുറത്തിറക്കിയത്.

__._**************************Aiwaah**********************

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment